
ന്യുഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സര്‍വീസുകള്‍ വെട്ടിക്കുറച്ച് രാജ്യത്തെ പ്രമുഖ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ആഴ്ചയില്‍ 200 സര്‍വീസുകള്‍ കുറയ്ക്കാനാണ് കമ്പനി തീരുമാനം. മേയില്‍ 90 സര്‍വീസുകള്‍ കുറയ്ക്കും. രൂപയുടെ വിനിമയ നിരക്കിലെ തകര്‍ച്ചയും വിമാന ഇന്ധനവില കയറ്റവുമാണ് ഈ തീരുമാനത്തിനു പിന്നില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 1200 പ്രതിദിന സര്‍വീസുകളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്
ഡല്‍ഹി- ചിക്കാഗോ, ഡല്‍ഹി- നെവാക്, ഡല്‍ഹി-ഷാന്‍ഗായ്, മുംബൈ- ന്യുയോര്‍ക്ക്, ഡല്‍ഹി-മാലി, ചെന്നൈ- സിംഗപ്പൂര്‍, മുംബൈ- സിംഗപ്പൂര്‍, എന്നീ സര്‍വീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്.