
തെരഞ്ഞെടുപ്പില്‍ 50.83 വോട്ട് ശതമാനവും 102 സീറ്റും മൂന്നില്‍ രണ്ടു ഭൂരിപക്ഷവും നേടിയ ഐക്യ ജനാധിപത്യ മുന്നണി ഇടതു കോട്ടകളെ തകര്‍ത്തെറിഞ്ഞു .ഇടതു നേതൃത്വത്തില്‍ തന്നെ മാറ്റം ഉണ്ടാക്കാന്‍ വഴി തെളിക്കുന്ന ഈ തെരഞ്ഞെടുപ്പു മൂന്നു സീറ്റുകള്‍ നേടിയ എന്‍ ഡി എ സംഖ്യത്തിന്‍റെ വോട്ട് ശതമാനവും കുറച്ചു.ആരും അനിവാര്യര്‍ അല്ല എന്ന് വിളിച്ചു പറയുന്ന ഈ തെരഞ്ഞെടുപ്പു .വിജയികള്‍ക്കും വലിയ പാഠമാകുകയാണ് .
ചാത്തന്നൂര്‍ കൊല്ലം ജില്ലയിലെ ഒരു ഇടതു പക്ഷ കോട്ടയായിരുന്നു.പക്ഷെ ഇത്തവണത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ അത് ശ്രദ്ധ നേടിയത് ബി ജെ പി യുടെ ബി ബി ഗോപിനാഥനെ വിജയിപ്പിച്ചു കൊണ്ടാണ്.നേമത്ത് വിജയിച്ച ബി ജെപിയുടെ തന്നെ രാജീവ് ചന്ദ്രശേഖരനെപോലെയോ കഴക്കൂട്ടത്ത് കഷ്ടിച്ചു രക്ഷപെട്ട മുന്‍ കേന്ദ്ര മന്ത്രി വി മുരളിധരനെപോലെയോ വലിയ രാഷ്ട്രീയതാരമല്ല അദ്ദേഹം . പക്ഷെ അദ്ദേഹം ഒന്ന് ചെയ്തു .രണ്ടു തവണ നേരിയ ഭൂരിപക്ഷത്തിന് തോറ്റിട്ടും അദ്ദേഹം ആ നിയോജകമണ്ടലത്തില്‍ അടിയുറച്ചു നിന്ന് പൊരുതി .ബി ജെ പിയെ പോലും അതിശയിപ്പിച്ചു വിജയിച്ചു .പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാല വര്‍ഷങ്ങളായി കെ ബി ഗണേഷ് കുമാറിന്‍റെ തട്ടകത്തില്‍ അടിയുറച്ചു നിന്ന് വിജയിച്ചു .വട്ടിയൂര്‍ക്കാവിലും ഇതായിരുന്നു സ്ഥിതി .തൃശൂരില്‍ സ്വന്തം അണികളുടെയും സംഘ ബന്ധുക്കളുടെയും ഉപജാപങ്ങളില്‍ പെട്ടു തോറ്റ കോണ്‍ഗ്രസ്സിന്‍റെ കെ മുരളിധരന്‍ ബി ജെപിക്ക് മേല്‍ക്കൈ വന്ന വട്ടിയൂര്‍ക്കാവില്‍ അടിയുറച്ചു നിന്നുപ്രവര്‍ത്തിച്ചു .അദ്ദേഹം വിജയിച്ചു എന്ന് മാത്രമല്ല ബി ജെ പി മുന്നേറ്റത്തെ തടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ജനങ്ങളോടൊപ്പം നില്‍ക്കുന്നവരെ ജനങ്ങള്‍ കൈവിടില്ലെന്ന ഒരു പാഠം കൂടിയായി ഈ വിജയം .മാത്രമല്ല രണ്ടു ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ പോലും ഇല്ലാത്ത തവന്നൂരില്‍ കെ ടി ജലീലിനെ തോല്‍പ്പിച്ചു കോണ്‍ഗ്രസ്സിന്‍റെ വി എസ് ജോയ് വിജയിച്ചതും വര്‍ഗീയ പോര്‍മുന തീര്‍ത്ത ഗുരുവായൂരില്‍ എന്‍ കെ അക്ബര്‍ ജയിച്ചതും ക്രിസ്ത്യന്‍ സാന്നിധ്യം ഏറെയുള്ള തിരുവമ്പാടിയില്‍ ലിന്റോ ജ്സഫിനെ തോല്‍പ്പിച്ചു സി കെ കാസിം ജയിച്ചതും ഈ തെരഞ്ഞെടുപ്പിലെ ചില നല്ല നിമിഷങ്ങളാണ് .അതെ പോലെ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുള്ള സി പി ജോണിന്‍റെ വിജയവും.മുസ്സുലിം ലീഗില്രേ ഒരു വനിതാ എം ഇല പിറക്ഷ്കുന്നു എന്നാ സവിശേഷതയും ഈ തെരഞ്ഞെടുപ്പിനുണ്ട് .പേരാമ്പ്രയില്‍ വര്‍ഗീയ പ്രചാരണം അതിജീവിച്ചാണ് ഫാത്തിമ തഹ്ലിയ വിജയിച്ചത് .ബി ജെ പിയുടെ സുരേഷ് ഗോപി വിജയിച്ചു കയറിയ തൃശൂരില്‍ കോണ്‍ഗ്രസ് വിട്ടു ബി ജെ പിയില്‍ ചേക്കേറിയ പദ്മജ വേണുഗോപാല്‍ ബഹുദൂരം പിന്നില്‍ ആയതും കാലത്തിന്‍റെ ചുവരെഴുത്തുകള്‍ .

വി ഡി സതീശന്‍ കാസര്‍കോട് പുതു യുഗയാത്രയുടെ തുടക്കത്തില്‍
പയ്യന്നൂരില്‍ കെ വി കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ സി കെ ഗോവിന്ദനും സി പി എം വിട്ടു യു ഡി എഫ് പാളയത്തില്‍ എത്താന്‍ നിര്‍ബന്ധിരായതാണ് .ഒരു വിജയവും പ്രതീക്ഷിച്ചല്ല അവര്‍ പാര്‍ട്ടി വിട്ടത് .രക്ത സാക്ഷി ഫണ്ടിലെ തിരിമറിയും പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വവും ആണ് അവരെ സി പി എമ്മില്‍ നിന്ന് പുറത്തു പോകാന്‍ പ്രേരിപ്പിച്ചത് . അവരുടെ ശക്തമായ നിലപാടുകള്‍ ആണ് ഒരു പക്ഷെ എല്‍ ഡി എഫിനെതിരെയുള്ള യു ഡി എഫിന്റെ മുന്നേറ്റത്തെ പിന്തുണച്ചത് .മാത്രമല്ല അവരെപ്പോലും അതിശയിപ്പിക്കുന്ന ഒരു വലിയ വിജയവും അത് സമ്മാനിച്ചു .അവസാന നിമിഷവും പിണറായിയുടെ വിളി കാത്തിരുന്ന ,തന്നെ നിര്‍ബന്ധിച്ചു വീട്ടില്‍ ഇരുത്തിയതില്‍ പ്രതിഷേധിച്ചു കളത്തില്‍ ഇറങ്ങിയ ജി സുധാകരനും തന്‍റെ ജനകീയ ജനകീയ പിന്തുണ തെളിയിച്ചു കൊടുത്തു.സി പി എമ്മിനും പിണറായിക്കും എതിരെയുള്ള യു എഡി എഫ് പോരാട്ടത്തില്‍ വലിയ പിന്തുണയായി ഈ മാറ്റം. ഒരു പക്ഷെ കൊല്ലത്തും ആലപ്പുഴയിലും കാസര്‍കോടും കണ്ണൂരും ഉണ്ടായ ഈ ആശയപരമായ പോരാട്ടം ഇല്ലായിരുന്നെങ്കില്‍ യു ഡി എഫിന്‍റെ വമ്പിച്ച കുതിപ്പ് അസാധ്യമാകുമായിരുന്നു

യു ഡി എഫ് പ്രചാരണ വേദി
തെരഞ്ഞെടുപ്പില്‍ 50.83 വോട്ട് ശതമാനവും 102 സീറ്റും മൂന്നില്‍ രണ്ടു ഭൂരിപക്ഷവും നേടിയ ഐക്യ ജനാധിപത്യ മുന്നണി ഇടതു കോട്ടകളെ തകര്‍ത്തെറിഞ്ഞു .ഇടതു നേതൃത്വത്തില്‍ തന്നെ മാറ്റം ഉണ്ടാക്കാന്‍ വഴി തെളിക്കുന്ന ഈ തെരഞ്ഞെടുപ്പു മൂന്നു സീറ്റുകള്‍ നേടിയ എന്‍ ഡി എ സംഖ്യത്തിന്‍റെ വോട്ട് ശതമാനവും 14.2 ആക്കി കുറച്ചു.ആരും അനിവാര്യര്‍ അല്ല എന്ന് വിളിച്ചു പറയുന്ന ഈ തെരഞ്ഞെടുപ്പു ഇനി ഭരിക്കാന്‍ പോകുന്ന വിജയികള്‍ക്കും വലിയ പാഠമാകുകയാണ് .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 80 സീറ്റുകളില്‍ മുന്നേറ്റം കാണിച്ച യു ഡി എഫിന് വിജയം അത്ര അനായാസമായിരുന്നില്ല ശക്തമായ നടപടികളും തീവ്രമായ പ്രചാരണവും അഴിച്ചു വിട്ടുകൊണ്ടാണ് എല്‍ ഡി എഫ് അതിനെ നേരിട്ടത് .പക്ഷെ പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുക എന്നതിനെതിരെ ഉയര്‍ന്ന പ്രചാരണവും ഭരണ വിരുദ്ധവികാരവും അത് ഉല്‍ക്കടമാക്കി.പിണറായി അല്ലാതെ വേറെ ആരുണ്ട് എന്ന പ്രചാരണവും ഫലത്തില്‍ എല്‍ ഡി എഫിന്റെ പ്രതീക്ഷകളെ തകര്‍ത്തു .

കൂനിന്മേല്‍ കുരു എന്നപോലെ ഉയര്‍ന്നു വന്ന ശബരിമല സ്വര്‍ണ്ണപ്പാളി കേസും അയ്യപ്പ സംഗമത്തിലെ അഴിമതികളും പ്രശ്നം വഷളാക്കി .പക്ഷെ ബി ജെ പിയുടെ ആവനാഴിയില്‍ നിന്നുള്ള ചില അമ്പുകള്‍ എം കെ ബാലനും മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ വെള്ളപ്പള്ളിയും തൊടുത്തു വിട്ടത് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കി .ഡാം മാനെജ്മെന്റിനെപറ്റിയും ആരോഗ്യ വകുപ്പിനെതിരെയും ഉണ്ടായ ആരോപണങ്ങള്‍ സ്ഥിതി ഗുരുതരമാക്കി .കണ്ണൂരില്‍ മന്ത്രി വീണ ആക്രമിക്കപ്പെട്ടു എന്ന ആരോപണം ആയിരുന്നു അവസാനത്തെ കച്ചിത്തുരുമ്പ് .മന്ത്രി വീണ ജോര്‍ജ് ഉള്‍പ്പടെ 13 മന്ത്രിമാര്‍ പരാജയപ്പെട്ടു .ആരോപണങ്ങളില്‍ കുടുക്കിസര്‍ക്കാര്‍ തോല്പിക്കാന്‍ ശ്രമിച്ച മാത്യു കുഴല്‍നാടന്‍ ആകട്ടെ മൂവാറ്റു പുഴയില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി.സംസ്ഥാനത്ത് കുഴല്‍ നാടനെപോലെ 9 പേരാണ് അന്‍പതിനായിരത്തില്‍ ഏറെ വോട്ട് നേടി വിജയിച്ചത് .മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലി കുട്ടി ആകട്ടെ മലപ്പുറവും ജില്ലയും സ്വന്തമാക്കി.മലബാറില്‍ യു ഡി എഫ് വലിയ കുത്പ്പു നടത്തി .

കിഫ്ബിയുടെ വിചിത്രജീവി പരസ്യം
നൂറില്‍ഏറെ സീറ്റ് നേടിയില്ലെങ്കില്‍ വനവാസത്തിനു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രവചിച്ചത് പോലെ ഫലിച്ചുവെങ്കിലും അത് ആലങ്കാരികമായ ഒരു പ്രയോഗം മാത്രമായിരുന്നു എന്നത് അവഗണിച്ചു അദ്ദേഹത്തെ വനവാസത്തിനു അയക്കാന്‍ ശ്രമിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് എന്നത് കോണ്‍ഗ്രസ്സിന്റെ ദുര്‍ഗതി വ്യക്തമാക്കുന്നു .കോണ്‍ഗ്രസ് മുന്നണി 102 സീറ്റ് നേടി എന്ന് മാത്രമല്ല പല ജില്ലകളും തൂത്തു വാരി .ഇരുപതു വര്‍ഷമായി കോണ്‍ഗ്രസ് സാന്നിധ്യമില്ലാതിരുന്ന കോഴിക്കോട് മുഖ്യമന്ത്രിയുടെ മരുമകന്‍ റിയാസ് മത്സരിച്ച ബേപ്പൂര്‍ ഒഴികെ ഒരു മണ്ടലവും യു ഡി എഫ് വിട്ടുകൊടുത്തില്ല .ബേപ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ 7000 ഓളം വോട്ടുകള്‍ക്ക് പര്‍ജയപ്പെട്ടുവെങ്കിലും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ പോര്‍മുന കെട്ടിപ്പടുത്തത് അദ്ദേഹത്തിന്‍റെ പിണറായി വിരോധമാണ് .തൃശൂരിലെ സുരേഷ് ഗോപിയുടെ ബി ജെ പി വിജയത്തിന് പിന്നില്‍ ഒത്തുകളി ഉണ്ടെന്നുള്ള വെളിപ്പെടുത്തല്‍ മതേതരത്വ കേരളം സംഭ്രമത്തോടെയാണ് കേട്ടത്.അന്‍വര്‍ പിണറായിസത്തിനും മരുമോനിസത്തിനും എതിരെ സി പി എം പടി ഇറങ്ങിയത് യു ഡി എഫിന് കിട്ടിയ വലിയ അസ്ത്രമായിരുന്നു .
അത് വരെ പിണറായിക്കെതിരെയുള്ള ആക്രമണം നയിക്കാന്‍ മാത്യൂ കുഴല്‍ നാടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ .കരിമണല്‍ കോഴ ക്കെസിലും മാസപ്പടികെസിലും എല്ലാം ശബ്ദം ഉയര്‍ത്തിയ അദ്ദേഹം എല്ലാവരുടെയും ശത്രുവായി .കാരണം കരിമണല്‍ ഡയറിയില്‍ പേരുള്ളവരില്‍ ഒട്ടേറെ യു ഡി എഫ് നേതാക്കളും ഉണ്ടായിരുന്നു .
അത് കൊണ്ടു തന്നെ പിണറായിക്കെതിരെ ശക്തമായ ഒരു ആക്രമണം യു ഡി എഫില്‍ നിന്ന് ഉണ്ടായില്ല .ശബരിമലകൊള്ള പോലും കോടതിയുടെ സംഭാവനയായിരുന്നു .വയനാട് ആയാലും സ്ത്രീ പീഡനം ആയാലും യു ഡി എഫ് തട്ട് ഉയര്‍ന്നു നിന്നു .ഇവിടെയാണ് സി പി എമ്മില്‍ നിന്നുള്ള വിമതരുടെ രാജി യു ഡി എഫിന് ആയുധമായത് .യഥാര്‍ഥത്തില്‍ പാര്‍ടിക്കും അപ്പുറം വളരുന്ന പിണറായിയോടുള്ള വിരോധം അണികളിലേക്ക് വ്യാപിച്ചിരുന്നു പലയിടത്തും തെരഞ്ഞെടുപ്പു സ്ക്വാഡില്‍ പോകാന്‍ പോലും ആളില്ലാത്ത നില വന്നു .തളിപ്പറമ്പില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ പി കെ ശ്യാമള സ്ഥാനാര്‍ഥി ആയതോടെ അങ്കം ശക്തിപ്പെട്ടു .

പിണറായി വിജയന്‍
ഭരണത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ ഭരിക്കുന്ന കക്ഷിക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകുക സ്വാഭാവികമാണ് .തുടര്‍ ഭരണം പാര്‍ട്ടിയെ ബംഗാളിലെ പോലെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് കെ സച്ചിദാനന്ദനെ പോലെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും രണ്ടാം വട്ടവും ഭരണം പിടിച്ചതിന്റെ അഹങ്കാരത്തില്‍ പാര്‍ട്ടി പിണറായിക്ക് ഒപ്പം പിടിച്ചു നിന്നു .കോവിഡും പ്രളയവും ആയിരുന്നു ആ ഭാഗ്യ തുടര്‍ച്ചക്ക് പിന്നില്‍ എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞില്ല .പ്രളയത്തില്‍ ആകട്ടെ ചോദിക്കേണ്ട ചോദ്യങ്ങള്‍ പ്രതിപക്ഷം ചോദിച്ചില്ല. പ്രതിപക്ഷ നേതാവ് ചെന്നിത്തല അന്ന് അതിര് കവിഞ്ഞു ശബരിമലയില്‍ കേന്ദ്രീകരിച്ചു പ്രചാരണം നടത്തി .അധാര്‍മ്മികമായി സോളാര്‍ ലൈംഗീക ആരോപണം ഉമ്മന്‍ ചാണ്ടിക്ക് നേരെ ഉയര്‍ത്തിയതും അന്ന് ഭരണ തുടര്‍ച്ചക്ക് കാരണമായി .ആ പാര്‍ലമെന്ററി വ്യാമോഹത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് കാലം തെളിയിച്ചു .കോവിഡിലെ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഉയര്‍ച്ചക്ക് തടയിട്ടാണ് പിണറായി അന്ന് പൊന്‍തൂവല്‍ നേടിയത് .അവസാനം പേരാവൂരില്‍ പ്രതീക്ഷിത പരാജയത്തിലേക്ക് അവരെ തള്ളി വിടുന്നത് വരെ കാര്യങ്ങള്‍ പോയി .പ്രമുഖരെ എല്ലാം പിന്നണിയില്‍ ആക്കി പുതിയൊരു യുഗം പിണറായി കൊണ്ടു വന്നു .എന്തിനു പാര്‍ട്ടി തന്നെ പിണറായി ആയി മാറി .ജനവികാരം മാനിക്കാന്‍ തെല്ലെങ്കിലും തയാര്‍ ആയത് ശബരിമല വിഷയത്തിലും കെ റെയില്‍ വിഷയത്തിലും ആണ് .യഥാര്‍ഥത്തില്‍ കെ റയിലിന് നേരെ ഉയര്‍ന്ന പ്രതിഷേധം ആയിരുന്നു പിണറായി സര്‍ക്കാരിന് നേരെ ഉയര്‍ന്ന ആദ്യ പ്രതിഷേധം .അത് ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ചെന്ന് നില്‍ക്കുന്നു .ഇതിനെതിറെ അണികളില്‍ നിന്ന് പോലും ശബ്ദം ഉയര്‍ന്നിട്ടും പിണറായി സര്‍ക്കാര്‍ അറച്ചു നിന്നു .തെരഞ്ഞെടുപ്പു കാലത്തെ ചില അഭിമുഖങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട പിണറായിയുടെ സൗമ്യ മുഖം പ്രചരണത്തില്‍ അഴിഞ്ഞു വീണു .ഒരു നേതാവിന്റെ ധാര്‍ഷ്ട്യം എത്ര അപകടകാരിയാണെന്ന് കാലം തെളിയിച്ചു ..
ഇതിനിടെയാണ് ന്യൂനപക്ഷവുമായി ഉള്ള അടുപ്പം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിണറായി സര്‍ക്കാരില്‍ നിന്നും ഉണ്ടായത്. ബി ജെ പിയുടെതിട്ടൂരവുമായി നടക്കുന്ന വെള്ളാപ്പള്ളി നടേശനെപോലെയുള്ളവരെ എന്തിനു പിണറായി പ്രീണിപ്പിച്ചു എന്നത് വിഷമകരമായ ഒരു ചോദ്യമാണ് .പൂരം കലക്കിയത് മറ്റൊരു വിഷമമായി മാറി.ന്യൂന പക്ഷ വിരുദ്ധ പ്രസ്താവനകള്‍ എം കെ ബാലന്‍ സ്വമേധയാ നൈസര്‍ഗീകമായി നടത്തുന്ന ഒന്നല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി .അതാണ് അഞ്ചു ജില്ലകളും എല്‍ ഡി എഫില്‍ നിന്ന് ഒലിച്ചു പോകാന്‍ ഇടയാക്കിയത്

ജി സുധാകരന്‍
യു ഡി എഫ് ഇതെല്ലാം ആയുധമാക്കിയോ ?സംശയമാണ് .രമേഷ് ചെന്നിത്തല ചില വിഷയങ്ങളില്‍ ശബ്ദമുയര്‍ത്തി .വി ഡി സതീശനും ചില ഇടപെടലുകള്‍ നടത്തി .പക്ഷെ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗീക ആരോപണ ക്കേസ് വന്നപ്പോള്‍ അദ്ദേഹം ഉറച്ച നിലപാട് നിലപാട് സ്വീകരിച്ചു അതെ പോലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ തര്രൂര്‍ ഒരുഘടകമായപ്പോഴും അദ്ദേഹം സൌമ്യമായ നിലപാട് സ്വീകരിച്ചു .ഒരു അഴിമതി കേസും ലൈംഗീക ആരോപണവും അദ്ദേഹത്തിനു നേരെയില്ല .അതെ പോലെ പാര്‍ടിയില്‍ ഒരു ബുദ്ധിജീവി പരിവേഷവും ഉണ്ട് താനും എല്ലാത്തിനും ഉപരി അദ്ദേഹമായിരുന്നു യു ഡി എഫിന്റെ പുതുയുഗ യാത്രയുടെ മുഖം .ഒരു പക്ഷെ ഇന്നത്തെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖവും .കപ്പിനും ചുണ്ടിനും ഇടയില്‍ മുഖ്യമന്ത്രി പദം അദ്ദേഹത്തെ കൈവിട്ടു പോകുമോ എന്നാണു ഇനി അറിയാനുള്ളത് .
കെ സി വേണുഗോപാലിനെയും ചെന്നിത്തലയെയും പോലെയുള്ള നേതാക്കളെ സീനിയോറിറ്റിയും രാഹുലിനോടുള്ള അടുപ്പവും വെച്ചു ഉയര്‍ത്തി കാട്ടിയാലും സാധരണ വോട്ടര്‍മാര്‍ക്ക് അത് ദഹിക്കണം എന്നില്ല.അവര്പ യോഗ്ക്ഷെയര്‍ ആയത് കൊണ്ടല്ല .പക്ഷെ പാര്‍ട്ടിക്ക് ഘടക കക്ഷികളുടെ പിന്തുണ ഉണ്ടെങ്കില്‍ ആരെയും മുഖ്യമന്ത്രി ആക്കാം അത് അവരുടെ നിശ്ചയം .പക്ഷെ വോട്ടര്‍മാരെ ഇനിയും അഭിമുഖീകരിക്കണം എന്ന് അവര്‍ ഓര്‍ക്കണം .ഇങ്ങനെയൊരു കഷ്ട കാലത്തായിരുന്നു കേരള കോണ്‍ഗ്രസ് രൂപം കൊണ്ടത് .പക്ഷെ ഇന്ന് ബി ജെ പി ആണ് വിമതരുടെ അഭയകേന്ദ്രം
യു ഡി എഫിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ ബി ജെപിയുടെ തിളക്കമാര്‍ന്ന പ്രകടനം ഉണ്ടെന്നു മറന്നു കൂടാ . ചില മണ്ടലങ്ങളില്‍ അവര്‍ രണ്ടാമതോ അതിനു തൊട്ടടുത്തോ ആണ് .അവരുടെ വോട്ട് ശതമാനം 1 4 .2 ആണെങ്കിലും
മാത്രമല്ല എന്താണ് കോണ്‍ഗ്രസ് ഒരു മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?രാഹുലിനോടുള്ള അടുപ്പം ?നരച്ച തല ?വിധേയന്‍?.അഞ്ചിന പരിപാടി നടപ്പാക്കിയാല്‍ പോരാ, കേരളത്തെ ഒരു പുതിയ നൂറ്റാണ്ടിലേക്ക് അയാള്‍ നയിക്കണം അതിനു പുതിയ ചിന്തയും കഴിവും ഉള്ള മിടുക്കരായ യുവാക്കള്‍ തന്നെ വേണം ഇന്ന് കോണ്‍ഗ്രസ്സില്‍ ഒട്ടേറെ യുവാക്കള്‍ ഉണ്ട് .അവരെ കോണ്‍ഗ്രസ് പാര്‍ട്ടി ഉപയോഗിക്കണം ഇല്ലെങ്കില്‍ മറ്റൊരു വിജയ് കേരളത്തിന്റെ രാഷ്ട്രീയം എന്നന്നേക്കുമായി മാറ്റി മറിക്കും ഹലത്തില്‍ അത് ബി ജെപിക്ക് വഴി തെളിക്കും .അത് അറിയാത്തവരല്ല പല സംസ്ഥാനങ്ങള്‍ കൈവിട്ട കോണ്‍ഗ്രസ് നേത്രുത്വം . കോണ്‍ഗ്രസ്സിന്‍റെ എം പിമാരില്‍ നല്ല പങ്കും ഇവിടെ നിന്നാണ് എന്നുഅവര്‍ മറക്കുമെന്നു കരുതി കൂടാ .ഏതായാലും കൊട്ടാര വിപ്ലവം നടക്കില്ലെന്ന് ആശ്വസിക്കാം .പക്ഷെ കോണ്‍ഗ്രസ് അല്ലെ ,ആര്‍ക്കും എന്തും ആഗ്രഹിക്കാം ,എന്തും നടക്കാം ..