Image

രാഷ്ട്രസേവനം ആത്മസേവനമോ? (തെറ്റും ശരിയും ഭാഗം :2 -സുമ ശ്രീകുമാർ, ഒറ്റപ്പാലം)

Published on 12 May, 2026
രാഷ്ട്രസേവനം ആത്മസേവനമോ? (തെറ്റും ശരിയും  ഭാഗം :2 -സുമ ശ്രീകുമാർ, ഒറ്റപ്പാലം)

രാഷ്ട്രത്തെ സേവിക്കുക എന്ന അർത്ഥത്തിൽ രൂപപ്പെട്ട രാഷ്ട്രീയം പതുക്കെ നല്ലൊരു കൃഷിയും തൊഴിലുമായി ഇന്നത് അധികാരമുള്ള ഏറ്റവും വലിയ  വ്യവസായമായി മാറിയിരിയ്ക്കുന്നു.

പണമെറിഞ്ഞ് പണം കൊയ്യുക എന്ന നയമാണ് രാഷ്ട്രീയം. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്ക് കുറഞ്ഞ ശമ്പളവും, അലവൻസും മാത്രം നൽകുക. പതിനഞ്ചു ലക്ഷത്തിൽ കുറഞ്ഞ വിലയുള്ള വാഹനങ്ങളിൽ സഞ്ചരിക്കണം. പരമാവധി 2000 square feet ലധികം വലിയ വീടുകൾ പുതുതായി നിർമ്മിക്കാൻ പാടില്ല.

ചികിത്സാ ഫണ്ടും വിദേശയാത്രയും പരിമിതമായ അളവിൽ മാത്രം 
നൽകുക. ദിവസത്തിൽ എട്ടു മുതൽ പത്ത് മണിക്കൂർ ജോലി സമയം നിജപ്പെടുത്തുക.  സർവോപരി ഫണ്ട് ചിലവഴിക്കൽ കരാർ  ഒപ്പുവെക്കൽ തുടങ്ങിയ കാര്യങ്ങൾ സുതാര്യമാക്കുക. സ്വന്തം ജനങ്ങൾക്കിടയിൽ ഇറങ്ങി നടക്കാൻ എന്തിനാണ് ഇത്ര വലിയ സുരക്ഷാ മുന്നൊരുക്കം ?

ഇത്തരത്തിലുള്ള വിപുലമായ കരാറിൽ ഒപ്പുവെപ്പിച്ച ശേഷം മാത്രം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുക. ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സാധാരണക്കാർക്ക് അവസരം നൽകുക, ഒപ്പം അവരെ കേൾക്കാൻ മാസത്തിൽ ഒന്നോ രണ്ടോ അവസരം നൽകുക.
ഇത്തരത്തിൽ ജനപ്രതിനിധികൾ ജനസേവകരാണെന്ന്  ഓർമ്മപ്പെടുത്തിയാൽ  ജനസേവനത്തിനുള്ള തള്ളിക്കയറ്റം പൂർണ്ണമായും ഒഴിവാവും. ഐ എ എസ് കാരടക്കം പലരും ജോലി ഉപേക്ഷിച്ച് ഈ മേഖലയിലേക്ക് വരുന്നത് രാഷ്ട്രസേവനം ഉദ്ദേശിച്ച് മാത്രമാണോ എന്നറിയാമല്ലോ ?

ജനസേവനത്തിനായി അന്യ സംസ്ഥാന തൊഴിലാളികളെ കണ്ടു പിടിക്കേണ്ട അവസ്ഥ വരും എന്നതുറപ്പാണ്. അതിന് അവരാരും  ഇനി തൊഴിലിനായി കേരളത്തിലേക്ക് വരുമെന്നും തോന്നുന്നില്ല.

ഇനി മുതൽ EVM ൽ മുഖ്യമന്ത്രി / പ്രതിപക്ഷ നേതാവ് എന്നിവരെ തിരഞ്ഞെടുക്കാനുള്ള അവസരം കൂടി ജനങ്ങൾക്ക് നൽകിയാൽ കാര്യങ്ങൾ അല്പം കൂടി  സുഗമമായി നടക്കും.

The end
Read More: https://www.emalayalee.com/writer/311

 

Join WhatsApp News
Sudhir Panikkaveetil 2026-05-12 16:15:26
നടപ്പാക്കാൻ വിഷമമുള്ള അഭിപ്രായമാണ് ലേഖിക ഉയർത്തുന്നത്. അഴിമതിയിൽ മുങ്ങി കുളിച്ച് തോർത്തി നടക്കുന്നവർ ഇത് കേൾക്കാൻ കൂടി തയ്യാറാവുകയില്ല.
പ്രിൻസ് തോപ്രാംകുടി 2026-05-12 21:43:24
അമേരിക്കൻ ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ മൂന്നു വിധത്തിൽ പുറത്താക്കവുന്നതാണ് . തിരിച്ചു വിളിക്കൽ, ഇംപീച്ച്മെന്റ് , പുറത്താക്കൽ . തിരിച്ചുവിളിക്കൽ ഇംപീച്ച്‌മെന്റിൽ നിന്നും പുറത്താക്കലിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതു അനുവദനീയമല്ല .തിരിച്ചുവിളിക്കൽ വ്യവസ്ഥകളുള്ള 39 സംസ്ഥാനങ്ങളിൽ 27 എണ്ണം ഏതെങ്കിലും കാരണത്താൽ തിരിച്ചുവിളിക്കാൻ അനുവദിക്കുന്നു. ആ സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് നയപരമായ വിയോജിപ്പുകൾ, വാഗ്ദാന ലംഘനങ്ങൾ, അല്ലെങ്കിൽ പ്രകടനത്തിലുള്ള ലളിതമായ അതൃപ്തി എന്നിവയുടെ പേരിൽ തിരിച്ചുവിളിക്കൽ ആരംഭിക്കാം. തെറ്റായ പ്രവൃത്തികൾ സംബന്ധിച്ച ഔപചാരിക ആരോപണമൊന്നും ആവശ്യമില്ല. കേരളത്തിലും ഇതു നടപ്പാക്കാവുന്നതാണ്. പ്രിൻസ് തോപ്രാംകുടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക