Image

ഹാന്റാവൈറസ് ബാധിതർ ഉൾപ്പെട്ട കപ്പലിൽ നിന്ന് ഒഴിപ്പിച്ച 17 അമേരിക്കക്കാരിലെ 3 പേർ ന്യൂയോർക്കുകാർ

Published on 12 May, 2026
ഹാന്റാവൈറസ് ബാധിതർ ഉൾപ്പെട്ട കപ്പലിൽ നിന്ന് ഒഴിപ്പിച്ച 17 അമേരിക്കക്കാരിലെ 3 പേർ ന്യൂയോർക്കുകാർ


  ന്യൂയോർക്ക് : ഹാന്റാവൈറസ് ബാധയെത്തുടർന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കക്കാരിൽ  കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ക്രൂസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച 17 അമേരിക്കക്കാരിൽ മൂന്ന് പേർ ന്യൂയോർക്ക് സ്വദേശികളാണെന്ന് ഗവർണർ കാത്തി ഹോക്കൽ അറിയിച്ചു. കപ്പലിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സ്പെയിനിലെ കാനറി ഐലൻഡിൽ നങ്കൂരമിട്ട കപ്പലിൽ നിന്നാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
 

ന്യൂയോർക്കിൽ നിന്നുള്ള ഈ മൂന്ന് യാത്രക്കാരും നിലവിൽ ആരോഗ്യവാന്മാരാണെന്നും ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഗവർണർ വ്യക്തമാക്കി. ഇവരെ മേയ് 11 തിങ്കളാഴ്ച തന്നെ വിമാനമാർഗ്ഗം അമേരിക്കയിൽ എത്തിച്ചു. രാജ്യത്ത് തിരിച്ചെത്തിയ ഇവർ ആരോഗ്യവകുപ്പിന്റെ കർശനമായ നിരീക്ഷണത്തിലായിരിക്കും. മുൻകരുതൽ നടപടിയുടെ ഭാഗമായി നിശ്ചിത ദിവസങ്ങളിൽ ഇവർ ക്വാറന്റൈനിൽ കഴിയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഈ കപ്പലിൽ ആകെ 17 അമേരിക്കൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ സുരക്ഷിതരായി മടങ്ങിയെത്തിയതായാണ് റിപ്പോർട്ടുകൾ. കപ്പലിൽ എട്ട് പേർക്ക് ഹാന്റാവൈറസ് സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തിരുന്നു. നിലവിൽ അമേരിക്കയിൽ ഹാന്റാവൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സിഡിസി ആവർത്തിച്ചു. മടങ്ങിയെത്തിയ യാത്രക്കാരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ന്യൂയോർക്ക് ഗവർണർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക