Image

രാമസേതു 11 മണിക്കൂറില്‍ നീന്തിക്കടന്ന് ചരിത്രം തിരുത്തി ബംഗളൂരു ദമ്പതികള്‍

Published on 12 May, 2026
രാമസേതു 11 മണിക്കൂറില്‍ നീന്തിക്കടന്ന് ചരിത്രം തിരുത്തി ബംഗളൂരു ദമ്പതികള്‍

 

ബംഗളൂരൂ: ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കടല്‍ദൂരം നീന്തിക്കടന്ന് ബംഗളൂരു ദമ്പതികള്‍. ഐടി പ്രഫഷണലുകളായ ഡാനിഷ് അബ്ദി, ഭാര്യ വരുഷി പ്രസാദെ എന്നിവരാണ് രാമസേതു നീന്തിക്കടന്നത്. േേയ് ഏഴിന് പുലര്‍ച്ചെ 4.30 ഓടെ ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്നും ആരംഭിച്ച ഭൗത്യം 10 മണിക്കൂര്‍ 45 മിനിറ്റുകൊണ്ട് 32 കിലോമീറ്റര്‍ പിന്നിട്ട് ഇന്ത്യന്‍ തീരത്തെത്തി. പാല്‍ക് കടലിടുക്ക് കടന്ന് വൈകിട്ട് 3.15 ഓടെ തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലിയാണ് ദൗത്യം അവസാനിച്ചത്.  

ശക്തമായ തിരമാലകളെയും കാറ്റിനേയും പ്രതിരോധിച്ചാണ് ഇവര്‍ ചരിത്രത്തില്‍ ഇടംനേടിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അടക്കം എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇവര്‍ സ്വീകരിച്ചിരുന്നു. പാല്‍ക്ക് കടലിടുക്ക് നീന്തിക്കടക്കുന്ന ആദ്യ ദമ്പതികളാണ് ഇരുവരും. നാല് വര്‍ഷമായി ഇവര്‍ നീന്തല്‍ പരിശീലിച്ചുവരികയായിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക