Image

അമ്മ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കും

Published on 12 May, 2026
അമ്മ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കും


 

കൊച്ചി: താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എക്‌സിക്യൂട്ടീവ് യോഗം. കഴിഞ്ഞ ദിവസമാണ് ജീവനക്കാരി അമ്മ നേതൃത്വത്തിനെതിരെ പരാതി നല്‍കിയത്.

അകാരണമായി തന്നെ പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി നേതൃത്വത്തിനെതിരെ പരാതിയുമായി പോലീസിനെയും തൊഴില്‍ വകുപ്പിനെയും സമീപിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇതുവരെ പരാതിയില്‍ കേസെടുത്തിട്ടില്ല. യുവതിക്ക് പിന്നാലെ ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയാകുമെന്നാണ് വിവരം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക