Image

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ 'മാതൃദിനം' ആഘോഷിച്ചു

വത്സലന്‍ വര്‍ഗീസ് (പി.ആര്‍.ഒ) Published on 12 May, 2026
മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ 'മാതൃദിനം' ആഘോഷിച്ചു

മെസ്‌കീറ്റ്: മെയ് പത്താം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ മാതൃദിനം ആഘോഷിച്ചു. റെബേക്ക ഡേവിഡ്, റെയ്ച്ചല്‍ ഡേവിഡ് എന്നിവരുടെ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ വികാരി റവ.ഫാ. ബിനു തോമസ്, സെക്രട്ടറി വത്സലന്‍ വര്‍ഗീസ്, സണ്ടേ സ്‌കൂളില്‍ നിന്നും എയ്ഡന്‍ ഏയ്ഞ്ചല്‍ എന്നിവര്‍ അമ്മമാരുടെ സ്‌നേഹം നിറഞ്ഞതും, ത്യാഗം നിറഞ്ഞതുമായ ജീവിതത്തെക്കുറിച്ച് സംസാരിച്ചു.

അമ്മമാരോടുള്ള ആദരസൂചകമായി എല്ലാ അമ്മമാര്‍ക്കും പൂച്ചെണ്ടുകള്‍ സമ്മാനിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക