
ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വാർഷിക പ്രവർത്തനോദ്‌ഘാടനത്തിലും ഈസ്റ്റർ-വിഷു ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. രാജു നാരായണ സ്വാമി IAS നൽകിയ ശ്രദ്ധേയമായ ഈസ്റ്റർ-വിഷു സന്ദേശത്തിന്റെ ഏകദേശ രൂപം താഴെ .
സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ പെരിയാൽ, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെആർക്കെ, ട്രസ്റ്റി ബോർഡ് ചെയർ വർഗീസ് കെ ജോസഫ്, ഫോമാ സെക്രട്ടറി ബൈജു വർഗീസ്, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഫൊക്കാന നേതാവ് പോൾ കറുകപ്പള്ളി, ലീല മാരേട്ട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

സംഘടനയുടെ ആദ്യ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി ആദ്യ തിരി തെളിയിച്ചു. ഡിൻസിൽ ജോർജ് ആയിരുന്നു എംസി.
മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാദമി വിവിധ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു.
നിയമസഭാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. സ്വാമി ചങ്ങനാശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നും 1983-ൽ ഒന്നാം റാങ്കോടെ SSLC പരീക്ഷ പാസ്സായി. പിന്നീട് ചങ്ങനാശ്ശേരി S.B കോളേജിൽ നിന്നും പ്രീ ഡിഗ്രി പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി. മദ്രാസ് IIT -ൽ നിന്നും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ വീണ്ടും ഒന്നാം റാങ്ക് നേടി. 1991-ൽ ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ അടുത്ത ഒന്നാംറാങ്കും കരസ്ഥമാക്കി ഐഎഎസ് ഉദ്യോഗസ്ഥനായി.

രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിക്കെതിരെ നിരന്തരം നിലപാടുകൾ കൈക്കൊള്ളുന്ന ഡോ. സ്വാമി കേരളത്തിലെ അഞ്ചു ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അതിൽ തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ കളക്ടർ എന്ന പദവിയിൽ അദ്ദേഹം വരുത്തിയ പരിഷ്‌കാരങ്ങൾ ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. നല്ലൊരു വാഗ്മിയും എഴുത്തുകാരനും കൂടിയായ ഡോ. സ്വാമി, നിരവധി പ്രമുഖ വേദികളിൽ പ്രഭാഷണം നടത്തിയും, 36 പുസ്തകങ്ങൾ രചിച്ചും ലോക പ്രശസ്തനാണ്.

വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ്, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ജോയിൻറ് ട്രഷറർ മാമ്മൻ എബ്രഹാം, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, ട്രസ്റ്റീ ബോർഡ് അംഗംങ്ങളായ പോൾ പി ജോസ്, വർഗീസ് കെ ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം, മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജു സാം, വർഗ്ഗീസ് പോത്താനിക്കാട്, ബെന്നി ഇട്ടീര, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, ഏലിയാമ്മ അപ്പുകുട്ടൻ, സുനിൽ ചാക്കോ, ഓഡിറ്റർമാരായ സുജിത് മൂലയിൽ, ദീപു പോൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി
ആധ്യാത്മികതയും ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്
ഒരു മുളങ്കാടിന്റെ രോമഹര്‍ഷങ്ങളില്‍
മാധുര്യം തുടിക്കുന്ന ഈ മനോഹര യാമങ്ങളില്‍...എന്ന വള്ളത്തോളിന്റെ വരികളെ അന്വര്‍ത്ഥമാക്കുന്ന മനോഹരമാക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ The big apple, the city that never sleeps, the city of dreams, the magnetic destination എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിന്റെ ശ്വാസനിശ്വാസങ്ങളില്‍, ഗതിവിഗതികളില്‍, ആ ഗതിവിഗതികളുടെ സ്പന്ദമായി പരിലസിക്കുന്ന ഈ സംഘടന വളര്‍ച്ചയുടെ മറ്റൊരു പടവുകൂടി പിന്നിടുന്ന ഈ വേളയില്‍ നിങ്ങളോടൊപ്പം ഏതാനും നിമിഷങ്ങള്‍ പങ്കിടുവാന്‍ അവസരം ലഭിച്ചതില്‍ സംഘടനയുടെ ഭാരവാഹികളോട് നന്ദി .

നിങ്ങളില്ലാത്തൊരു ഗാനപ്രപഞ്ചമില്ല, അംഗീകരിക്കുക എന്‍ ധന്യവാദങ്ങളെ എന്ന വയലാറിന്റെ വരികളെ അദ്ദേഹം അനുസ്മരിച്ചു. സിംഹത്തിന്റെ കരുത്തും ഹിമവാന്റെ ഔന്നത്യവും ഗംഗയുടെ പരിശുദ്ധിയും സമഞ്ജസമായി, സംമോഹനമായി സമ്മേളിക്കുന്ന ഈ സംഘടന ഇന്ന് 54 സംവത്സരങ്ങള്‍ സേവനത്തിന്റെ പാവനമായ പാതയില്‍ പിന്നിട്ടിരിക്കുന്നു.
പ്രകാശത്തിന്റെ കൈവിരലുകള്‍ കൊണ്ടെഴുതിയ കഥയാണ് സന്ന്ദ്ധസേവനം. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ മനുഷ്യത്വത്തിന്റെ സമഭാവനയുടെ സത് ഭാവനയുടെ അധരസിന്ദൂരം കൊണ്ടെഴുതിയ ഒരു കവിത ധര്‍മ്മസ്വരൂപത്തിന്റെ അഗ്നിമുഖം, അങ്ങനെയാണ് ഈ സംഘടനയെ വിശേഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് .

മഴ മണ്ണിനോട് എന്താണോ ചെയ്യുന്നത് അതാണ് ഈ സംഘടന ന്യൂയോര്‍ക്ക് സിറ്റിയോട് മന്‍ഹാട്ടനോട് ചെയ്തുകൊണ്ടിരിക്കുന്നത് .
അതിന്റെ ആഖ്യാനശില്പം ക്ഷേത്രകലയുടെ സൂക്ഷ്മത പ്രകടിപ്പിക്കുന്നത്. പരോപകാരികളെ വാര്‍ത്തെടുക്കുന്ന ഒരു പ്രസ്ഥാനം. അത്തൊരമൊരു സംഘടനയുടെ കൂടെ ഈസ്റ്റര്‍ വിഷു ആഘോഷത്തില്‍ പങ്കെടുക്കുന്നത് ആനന്ദകരം .
ഈസ്റ്റര്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉയര്‍ത്തെണീപ്പിന്റെയും പ്രതീകമാണ്. യേശുദേവന്‍ പരിത്യാഗ സ്‌നേഹത്തിന്റെ പ്രതീകമാണ്. 2000 ആണ്ടുകള്‍ക്കു മുമ്പായ ആ മഹാത്യാഗത്തെ ഇപ്പോഴും നാം അനുസ്മരിക്കുന്നു. തിരുമാനകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ....

ഈശ്വരനൊരു യാഥാര്‍ത്ഥ്യമോ കേവലമൊരു വിശ്വാസമോ, ഒരു തഥ്യയോ അതോ തഥ്യയായി തോന്നുന്ന മിഥ്യയോ എന്ന് സംശയിക്കുന്ന സന്ദേഹിക്കുന്ന ഒരു കാലഘട്ടത്തിലൂടയാണ് നമ്മള്‍ കടന്നു പോകുന്നത്. ശാസ്ത്രത്തിന്റെ അഭൗമമായ വളര്‍ച്ചയും ഭൗതികവാദത്തിന്റെ അനിതര സാധാരണമായ വികസനവും ആ സംശയത്തെ കൂടുതല്‍ ഫലവത്താക്കുന്നു. അങ്ങനെ സംശയിക്കുന്നവരോട് സ്വാമി വിവേകാനന്ദന്റെ ജീവിതസംഭവകഥയിലൂടെ മറുപടി നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു. നരേന്ദ്രന്‍ എന്ന സ്വാമിജി തന്റെ ഗുരുഭൂതനായ ശ്രീരാമകൃഷ്ണ പരമഹംസനോട് ചോദിക്കുകയുണ്ടായി. താങ്കള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ. അദ്ദേഹം പറഞ്ഞു ഞാന്‍ കണ്ടിട്ടുണ്ടെന്ന്. ഈശ്വരന്‍ സത്യമാണ്, സ്‌നേഹമാണ്. നിരീശ്വരവാദിയുടെ നിശ്വീരതയും ദൈവമാണ്.

ഈ ആശയങ്ങളുടെ തീപന്തങ്ങള്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് പകരുന്ന ഒരു വേദിയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്ററിന്റെ സന്ദേശം സ്‌നേഹത്തിന്റെ സന്ദേശമാണ്.
സ്‌നേഹക്കുകയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും. സ്‌നേഹിക്കുകയില്ലീ ദ്രോഹിക്കും ജനത്തെയും... അങ്ങനെ പരക്കെ നമ്മെ പാലമൃതൂട്ടൂന്നു പാര്‍വണശശിബിംബമായ പരസ്പര സ്‌നേഹം.

കന്‍മതലുകളെ തച്ചുടച്ചുകൊണ്ട് മനുഷ്യത്വത്തിലധിഷ്ഠിതമായ സമൂഹത്തെ കെട്ടിപടുക്കുവാന്‍ കഴിയട്ടെ അതാകട്ടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ സന്ദേശം. ശാസ്ത്രം എത്ര വളര്‍ച്ച പ്രാപിച്ചാലും ഒരു നഗ്നസത്യത്തിനു നേരെ മുഖം തിരിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല. ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും ... ആധ്യാത്മികതയും ഭൗതികവും ശാസ്ത്രവും കൈകോര്‍ത്തുപിടിച്ച് ആരംഭകര്‍മ്മം ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാം. അതായിരിക്കട്ടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷിക്കുന്ന സന്ദേശം.
ഞാനറിഞ്ഞീല ഭവാന്റെ മോഹന ഗാനാലപന ശൈലി... ആകാശത്തേക്ക് നോക്കൂ ഗഗനം നമുക്കൊരത്ഭുതമാണ്. സമുദ്രവും അത്ഭുതമാണ്. സകലലോകജീവജാലജീവനുമെന്തൊരത്ഭുതം. താമരമൊട്ടിനകത്ത് അകപ്പെട്ട വണ്ടിന്റെ മാനസികാവസ്ഥയിലാണ് നാമിപ്പോഴും. ഒരു സത്യം നമ്മള്‍ മനസിലാക്കിയില്ല. ദൈവത്തിന്‍ മനം ആരു കണ്ടു ആ താമര ചെടിയെ വേരോടെ ആന പറിച്ചെടുത്തു.

ഏത് യന്ത്രവത്കൃതലോകത്തില്‍ വളര്‍ന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ മണവും മമതയും ഇത്തരി കൊന്നപൂവും. ഭാരതം കാര്‍ഷികരാജ്യമാണ്.. കര്‍ഷകനാണ് നട്ടെല്ലും നെടുംതൂണും. കാര്‍ഷികരംഗത്ത് ഒരു വിപ്ലവകാഹളം ഉണ്ടാകാതെ അതിദൂരം പ്രയാണം ചെയ്യാന്‍ കഴിയില്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരാഘോഷമാണ് വിഷു. നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം. ആ നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറത്ത് സാധാരണക്കാരനായ കൃഷിവരന്റെ തൂമ്പപിടിച്ച തഴമ്പിച്ച കരങ്ങള്‍ക്ക് കരുത്ത് പകരണമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമാണ് വിഷു. മനുഷ്യത്വത്തിന്റെ പ്രതീകമാണ് വിഷു.
ട്രൈസ്റ് വിത്ത് ഡെസ്റ്റിനിയെ പണ്ഡറ്റിറ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത് Long years ago we made a tryst with destiny, and now the time comes when we shall redeem our...
ട്രൈസ്റ് വിത്ത് ഡെസ്റ്റിനിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനായി നാം ഓരോരുത്തരം അണ്ണാൻ കുഞ്ഞും തന്നാലായതു പോലെ നമ്മളോരോരുത്തരം പ്രയത്‌നിക്കണം എന്നു ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ്. വിഷു. പ്രകൃതിയും മനുഷ്യനും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്ന് നിലനില്‍ക്കാന്‍ സാധ്യമല്ല.

പ്രകൃതീശ്വരി ഞാന്‍ ഒരാധകന്‍.... ഒരന്ധ ഗായകൻ യൂസഫലി കച്ചേരി ഏഴുംവര്‍ണ്ണങ്ങളും എഴു സ്വരങ്ങളും എന്‍ ഗാനങ്ങളില്‍. ഈ ചിത്രങ്ങളും ഗാനങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സംരക്ഷിക്കുക. സസ്റ്റേനിബിലിറ്റിയുടെ സന്ദേശമാണ് യഥാര്‍ത്ഥത്തില്‍ വിഷുവിന്റെ സന്ദേശം.
നൊബേല്‍ സമ്മാനജേതാവ് വംഗാരി മാതായുടെ ഹൃദയഹാരിയായ പ്രസംഗം . (As I conclude I reflect on my childhood experience when I would visit a stream next to our home to fetch water for my mother. I would drink water straight from the stream. Playing among the arrowroot leaves I tried in vain to pick up the strands of frogs’ eggs, believing they were beads. But every time I put my little fingers under them they would break. Later, I saw thousands of tadpoles: black, energetic and wriggling through the clear water against the background of the brown earth. This is the world I inherited from my parents. Today 50 years later ....)
1972ല്‍ സ്്‌റ്റോഹോം കോണ്‍ഫ്രന്‍സില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ പറഞ്ഞത് പോവര്‍ട്ടി ഈസ് ദ് ഗ്രേറ്റസ്റ്റ് പൊല്യൂട്ടര്‍ എന്നാണ്. അവിടിന്നിങ്ങോട്ട് 1974 വാട്ടര്‍ആക്ട്, 1981 എയര്‍ ആക്ട്, 1986 ലെ എന്‍വയണ്‍മെന്റര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്, 2002 ലെ ബയോജളിക്കല്‍ ഡൈവേര്‍സിറ്റി ആക്ട് .. ഇങ്ങനെ എത്രയോ നിയമങ്ങള്‍. ഇന്ത്യയില്‍ നിയമത്തിന്റെ അഭാവമല്ല. അവ നടപ്പാക്കുന്നതിനുള്ള അലംഭാവമാണ് പ്രകൃതി സംരക്ഷണത്തിന് വിലങ്ങുതടങ്ങിയായി നില്‍ക്കുന്നത് . ഈ അലംഭാവം മാറ്റാന്‍ പ്രകൃതി സംരക്ഷകരാന്‍ ഒരു പ്രായോഗികമായ വികസനപ്രദമായ പ്രവര്‍ത്തന പന്ഥാവ് കെട്ടിപടുക്കുവാന്‍ നമ്മോളോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.

മദേഴ്‌സ് ഡേ ആഘോഷിക്കുവാന്‍ ഈ സംഘടന മുന്‍കൈയെടുത്തിരിക്കുന്നു. അതിന് സംഘടനയുടെ എല്ലാ ഭാരവാഹികളെയും അഭിനന്ദിക്കുവാനും അനുമോദിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നു. അമ്മയ്ക്ക് പകരം പറയാന്‍ മറ്റ് വാക്കുകളില്ല. മദേഴ്‌സ് ഡേയ്ക്ക് എല്ലാ അമ്മമാരെയും ആദരിക്കുവാനും മാതൃത്വത്തിനു മുന്നില്‍ തലകുനിയ്ക്കാനും ഈ അവസരം വിനിയോഗിക്കുന്നു .
സുഗതികുമാരിയുടെ കാളിയമര്‍ദ്ദനത്തിലെ വരികൾ . കുനിയ്ക്കുകയില്ലീ പത്തികള്‍ കണ്ണാ....
കുരുന്നു നുള്ളുവാന്‍ കൈവിറയ്ക്കുന്ന ദയാവരനായ ഗാന്ധിജി, അധ്വാനിക്കാതെ സമ്പാദിക്കുന്ന ധനം, മാനവ സേവയധിഷ്ഠിതമല്ലാത്ത മാധവ സേവ ഇതെല്ലാം പൊള്ളയാണെന്ന് വിശ്വസിച്ചിരുന്ന ഗാന്ധിജി. ഗീതയും ബൈബിളും ഖുറാനും കാച്ചികുറുക്കിയെടുത്ത അമൃതായിരുന്ന ഗാന്ധിജി. ഒരേ സമയം ഹിന്ദുവും കൃസ്ത്യാനിയും മുസ്ലീമും ആയിരുന്ന ഗാന്ധിജി. സത്യം ഈശ്വരനാണെന്ന് വിശ്വസിച്ചിരുന്ന, അഹംസാശാസ്ത്രം ഏന്തിക്കൊണ്ട് ഒരു തുള്ളി രക്തം ചിന്താതെ ഭാരതത്തിന് സ്വാതന്ത്ര്യം നേടികൊടുത്ത ഗാന്ധിജി. വര്‍ക്ക് ഹാര്‍ഡ് വര്‍ക്ക് ഹാര്‍ഡ് ദേര്‍ ഈസ് നോ സീക്രട്ട് ഫോർ സക്‌സസ്.....
പ്രവാസികളാണ് ഒരു നാടിന്റെ സമ്പത്ത്. നാട്ടില്‍ നിന്ന് കിലോമീറ്ററുകൾ യാത്രചെയ്ത് എത്തേണ്ട സ്ഥലങ്ങളില്‍ നിവസിക്കുന്ന പ്രവാസികള്‍, നാടിനുവേണ്ടി സ്പന്ദിക്കുന്ന പ്രവാസികള്‍.
വതന്‍കേ വാസ്ഥേ ജീനാ വതന്‍കേ വാസ്‌തേ മരനാ.....
.
പാരതന്ത്ര്യത്തോട് വിടപറയാന്‍ കഴിഞ്ഞതിന് പിന്നില്‍ സേവനത്തിന്റെ, ത്യാഗത്തിന്റെ കഥയുണ്ട്.
അതിന്റെ പിന്മുറക്കാരാവാൻ ഭാഗ്യം ലഭിച്ചവരാണ് നാം. രാഷ്ട്രീയ സ്വാതന്ത്ര്യം സാമ്പത്തികമായ സാമൂഹികമായ സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിയിക്കാന്‍ നാം ഓരോരുത്തര്‍ക്കും കര്‍ത്തവ്യബോധമുണ്ടായിരിക്കട്ടെ. ഉച്ഛനീചത്വങ്ങള്‍ ഉച്ഛാടനം ചെയ്യുന്ന, ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം കുറയുന്ന നാളെ ഉണ്ടാവട്ടെ.

പ്രവാഹസമൂഹത്തിലെ അംഗങ്ങളെല്ലാവരും തന്നെ ഊര്‍ജ്ജത്തിന്റെ ഉറവിടങ്ങളാണ്. ശക്തിയുടെ സ്‌ത്രോതസ്സുകളാണ്. നൈര്‍മല്യത്തിന്റെ നിഷ്ങ്കളതയുടെ പ്രതീകമാണ്. ഉറങ്ങിക്കിടക്കുന്ന കര്‍മ്മശേഷിയെ തട്ടിഉണര്‍ത്തി നേരായ മാര്‍ഗ്ഗത്തില്‍ തിരിച്ചുവിട്ട് അവരെ രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നു.
ലോകസംഘടനകളുടെതായാലും ഫൊക്കാന ഉള്‍പ്പെടുന്ന സംഘടനകളുടെ ആത്യന്തികമായ ലക്ഷ്യം അതാണ്. ഏതുതരത്തിലുള്ള ഒരു തലമുറയെയാണ് നാം വാര്‍ത്തെടുക്കാന്‍ പോകുന്നത്.... കാരുണ്യം ദര്‍ശനത്തിലും മാധുര്യം വാക്കിലുമുള്ളവരെയാണ് നാടിന് ആവശ്യം. കാക സംസംര്‍ഗമുണ്ടായാല്‍ കുയിലിന് ശബ്ദം മാറുമോ.
മഹാന്മാരെ മഹതികളെ വാര്‍ത്തെടുക്കുന്ന പ്രസ്ഥാനമാണ് പ്രവാസി സംഘടനകള്‍. ഉപഭോഗസംസ്‌കാരത്തിന്റെ കൂലംകുത്തി ഒഴിക്കില്‍പെട്ട് ദിശാബോധം നഷ്ടപ്പെട്ട സമൂഹത്തിലേക്ക് ആ ദിശാബോധം ആവാഹിക്കുന്ന രാസത്വരഗങ്ങളാണ് പ്രവാസി സംഘടനകള്‍.
പ്രവര്‍ത്തിക്കുവാന്‍ എ്‌ന്തെങ്കിലും, സ്‌നേഹിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക. ഇതു മൂന്നും ന്നു ഇല്ലാതെ ദുരവസ്ഥയിലേക്ക് നമ്മുടെ യുവതലമുറ കടന്നുപോകുന്നു. വെഞ്ഞാറമൂട് കൊലപാതകങ്ങള്‍ ഉൾപ്പടെ എത്രയെത്രെ സംഭവങ്ങള്‍.

എഐ.യുടെയും ഐ.ടിയുടെ കാലഘട്ടത്തില്‍ മനുഷ്യത്വം നമ്മിലേക്ക് ആവാഹിക്കുന്ന മൃതസഞ്ജീവികളാണ ്ഇത്തരം സംഘടനകള്‍. അവയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
സ്വര്‍ഗവാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യത്തിന് എത്ര വയസായി. അതുകൊണ്ട് സത്യത്തിന്റെ ധര്‍മ്മത്തിന്റെ തെറ്റുകള്‍ വിളിച്ചുപറയുവാനും ശരിക്കുവേണ്ടി അത്മാഹൂതി ചെയ്യാവാനും തയ്യാറുള്ള ഒരു തലമുറ, ലക്ഷ്യബോധമുള്ള തലമുറ, വര്‍ക്ക് ഹാര്‍ഡ്, ബിലീവ് ഇന്‍ ഗോഡ്, സക്‌സസ് വില്‍ കം ടു യു എന്ന് വിശ്വസിക്കുന്ന ഒരു തലമുറ.
ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയും ഹരിചന്ദ്രന്റെ സത്യസന്ധതയും ക്രിസ്തുവുദേവന്റെ പരിത്യാഗവും ഉള്ള തലമുറ. അത്തരത്തില്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ 54 സംവത്സരങ്ങള്‍ പിന്നിട്ട ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
മാതാ അമൃതാനന്ദമയിയുടെ വരികള്‍. (ഇന്‍ ടു ഡേ സ് വേള്‍ഡ് ദേ ആര്‍ മെനി എയര്‍കണ്ടീഷന്‍ റൂഫ്...)
വിനയത്തിന്റെ ഒരു തലമുറയെയാണ് ആവശ്യം ആ ശീലങ്ങള്‍ കുഞ്ഞുങ്ങളില്‍ ചെറുപ്പത്തിലെ വളര്‍ത്താന്‍ കഴിയണം.
മനസ്സുള്ള മനസാക്ഷിയുള്ള തലമുറയെയാണ് ആവശ്യം.
അധര്‍മ്മം വഴി ഇന്ദ്രപഥം മോഹിക്കാത്ത തലമുറ, ഏതെങ്കിലും ഒരു ദ്രവ്യം ബന്ധുക്കളുടെയോ മിത്രങ്ങളുടെയോ ക്ഷയം കൊണ്ടുണ്ടാകുന്നതാണെങ്കില്‍ അതിനെ വിഷം കലര്‍ന്ന ഭക്ഷണം പോലെ ത്യജിക്കുന്ന ഒരു തലമുറ, സഹാനുഭൂതിയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ന്യൂയോര്‍ക്കിന്റെ അഭിമാന സ്തംഭമായ ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹധനരായ ന്യൂയോര്‍ക്കിലെ മലയാളികളോടൊപ്പം പങ്കിടുവാന്‍ അവസരം തന്നതിന് സംഘടനയുടെ ഭാരവാഹികളോട് നന്ദി പറയുന്നു.
More photos. click
ആധ്യാത്മികതയും ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ് (കൂടുതല്‍ ചിത്രങ്ങള്‍)