Image

രാഷ്ട്രീയ അനിശ്ചിതത്വം മറുനാടൻ മലയാളികളെ മടുപ്പിക്കുന്നു: സജിമോൻ ആൻ്റണി, ഫൊക്കാന പ്രസിഡന്റ്.

വർഗീസ്‌ കോരസൺ , ന്യൂയോർക്ക് Published on 11 May, 2026
രാഷ്ട്രീയ അനിശ്ചിതത്വം മറുനാടൻ മലയാളികളെ മടുപ്പിക്കുന്നു: സജിമോൻ ആൻ്റണി,  ഫൊക്കാന പ്രസിഡന്റ്.

ന്യൂ യോർക്ക് :കേരളത്തിലെ നീണ്ടുപോകുന്ന രാഷ്ട്രീയ  അനിശ്ചിതത്വം ആകെ ആശങ്കഉണ്ടാക്കുന്നു എന്ന് നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  പ്രസിഡന്റ് സജിമോൻ ആൻ്റണി ന്യൂ യോർക്കിൽ പ്രതികരിച്ചു. തിളക്കമുള്ള വിജയവും കൃത്യമായ ജനവിധിയും ഉണ്ടായെങ്കിലും ഒരു വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം, കേരളത്തിൽ എന്നപോലെ തന്നെ, നോർത്ത് അമേരിക്കൻ മലയാളികൾക്കും ആശങ്ക ഉണ്ടാക്കുന്നു. എത്രയും വേഗം ഒരു തീരുമാനത്തിലെത്തി, കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകുന്ന നേതൃത്വത്തെ അണിനിരത്തട്ടെ എന്ന് ആശിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഫോകാനക്കു രാഷ്ട്രീയചേരിയില്ല. ഏതു പാർട്ടി വന്നാലും അവരോടൊത്തു പ്രവർത്തിക്കാൻ ഞങ്ങൾ  സന്നദ്ധരാണ് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പുതിയ ദിശാബോധം നൽകുന്ന ഒരു ഭരണം കേരളത്തിലുണ്ടാവാൻ നോർത്ത് അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുകയാണ്. തോൽവിയും ജയവും ഒക്കെ തിരഞ്ഞെടുപ്പുകളുടെ ഭാഗമാണ്, യുഡിഫി നോടൊപ്പം എൽഡിഫും ചേർന്ന് നല്ല ഒരു കേരളം കെട്ടിപ്പടുക്കട്ടെ എന്നാണ് ഫൊക്കാന ആഗ്രഹിക്കുന്നത്, സജിമോൻ ആൻ്റണി കൂട്ടിച്ചേർത്തു.

Join WhatsApp News
സജി വട്ടപ്പാറ 2026-05-11 20:12:30
FOKANA അവിടെ അമേരിക്കയിൽ അടങ്ങിയിരി. കേരളത്തിലെ ഏത് പാർട്ടിക്കും FOKANA സപ്പോർട്ടും സഹായവും ഇല്ലാതെ ഭരിക്കാം. കൂടുതൽ വന്ന് അട്ടഹസിച്ചു ഇത്തരം പ്രഖ്യാപനങ്ങൾ നടത്തി ഞങ്ങളെ കേരള ജനതയെ പുച്ഛിക്കേണ്ട, വിരട്ടേണ്ടതില്ല. OK Bye bye.
ഫോമാകാരൻ 2026-05-12 00:28:48
പാവം മനോവിഷമം കാരണം രണ്ടു മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ട് . വേറൊരു പണീം ഇല്ലെങ്കിൽ ബാസ്കറ്റ്ബാൾ പ്ലേയോഫ്‌ കാണരുതോ , ഇമ്മാതിരി വിഡ്ഢിത്തരം പ്രസ്താവനകൾ ഇറക്കുന്നതിനു പകരം? ഫോമാകാരൻ
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-12 01:59:42
💥🔥പ്രശ്നം അതല്ലാ ശ്രീ. വട്ടപ്പാറയിലെ സജീ, മുഖ്യമന്ത്രിയും ക്യാബിനെറ്റും ആരൊക്കെയാണെന്നു അറിഞ്ഞിട്ടു വേണം ഇവിടെ JFK യിൽ ചെണ്ടമേളവും, താലപ്പൊലിയും, മുത്തു ക്കുടയും,മാലപ്പടക്കവും അറേഞ്ച് ചെയ്യാൻ.‼️ എന്നിട്ട് വേണ്ടേ ഫോട്ടോപ്പടങ്ങളുടെ ആൽബം ഖണ്ഡശ്ശ: e. malayalee-യിൽ അച്ചടിക്കാൻ. ദയവായി, മറുപടി തപാലിൽ സജി വട്ടപ്പാറ എല്ലാവരുടെയും പേരും നമ്പറും ഞങ്ങൾക്ക് അയച്ച് തരണം. Plz. കട്ട waiting. Thanks. [{ കടപ്പാട് -: ഇവിടെ പ്രതികരണം എഴുതുന്ന എല്ലാവരോടും.. പല പ്രാവശ്യം ഇങ്ങനെ ധാരാളം പെർഭിവിടെ എഴുതിയിട്ടുണ്ട് }] 🔆Rejice.✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക