Image

തൃഷയെ ഇഷ്ടമേയല്ല, അവര്‍ വിജയ്യുടെ ജീവിതത്തിലേക്ക് കടന്നുകയറിയ പരാന്നഭോജി -ഗായിക സുചിത്ര

Published on 11 May, 2026
തൃഷയെ ഇഷ്ടമേയല്ല, അവര്‍ വിജയ്യുടെ ജീവിതത്തിലേക്ക് കടന്നുകയറിയ പരാന്നഭോജി -ഗായിക സുചിത്ര


തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യേയും നടി തൃഷയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഗോസിപ്പുകള്‍ തമിഴ് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും സജീവമായി തുടരുകയാണ്. വിജയ്‌യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതോടെയാണ് ഈ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന്റെ വീഡിയോകള്‍ പ്രചരിച്ചതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തില്‍ ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ശ്രദ്ധ നേടുകയാണ്.


താന്‍ വിജയ്‌യെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാല്‍ തൃഷയെ ഒട്ടും ഇഷ്ടമല്ലെന്നും സുചിത്ര ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. വിജയ്‌യെ പിന്തുണയ്ക്കുമ്പോഴും തൃഷയോടുള്ള തന്റെ വിയോജിപ്പ് അവര്‍ മറച്ചുവെച്ചില്ല. വിജയകരമായ ജീവിതം നയിക്കുന്നവര്‍ ഒറ്റപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് 'പരാന്നഭോജികള്‍' (parasites) പ്രവേശിക്കുമെന്ന ഗൗരവകരമായ പരാമര്‍ശവും അവര്‍ നടത്തി.

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഈ സമയത്ത് വിജയ് അച്ഛനും പ്രശസ്ത സിനിമാ സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിക്കണമെന്നും സുചിത്ര ആവശ്യപ്പെട്ടു.

2025 ഡിസംബറിലാണ് വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. മാനസിക വിഷമവും വഞ്ചനയുമാണ് ഹര്‍ജിയില്‍ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനാണ് സംഗീതയുടെ തീരുമാനം. ഈ കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ 15-നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജയ്‌യോ തൃഷയോ ഈ അഭ്യൂഹങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക