
ഹൈദരാബാദ്: തെലുങ്ക് നടന്‍ കെ.ഭരത് കാന്ത് (31) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ഹൈദരാബാദിലായിരുന്നു അപകടം. ഒപ്പം സഞ്ചരിച്ചിരുന്ന ജി സായ് ത്രിലോക് (31) എന്ന സുഹൃത്തും മരണപ്പെട്ടിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണ് ഇരുവരും. ഭരത് കാന്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഔട്ടര്‍ റിംഗ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചതന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലോറിയുടെ പിന്‍ടയറുകളും തകര്‍ന്നിട്ടുണ്ട്.
ഡാന്‍സര്‍, കണ്ടന്റ് ക്രിയേറ്റര്‍, നടന്‍ എന്നീനിലയില്‍ തെലുങ്കില്‍ ഏറെ ശ്രദ്ധേയനായിരുന്നു ഭരത്. സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 40,000 വും യു ട്യൂബില്‍ 30,000 വും ഫോളോവേഴ്‌സ് ഉണ്ട്. ടെനന്റ്, ഗ്രാമം തുടങ്ങി നിരവധി ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.