
ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-മത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ മാസം 22 മുതല്‍ 25 വരെ ഭദ്രാസന ആസ്ഥാനത്ത് വെച്ച് (236 Old Tappan Rd, Old Tappan, NJ) നടക്കുന്നതാണ്.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായിരിക്കും. അഭിവന്ദ്യ മോര്‍ ദീവന്നാസിയോസ് യൂഹാനോന്‍ കാവാക്ക് മെത്രാപ്പോലീത്ത (സിറിയക് ഓര്‍ത്തഡോക്‌സ് ഈസ്‌റ്റേണ്‍ ഭദ്രാസനം), അഭി.ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്‌നാനായ അതിഭദ3ാസനം) എന്നിവര്‍ ഈ കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥികളായിരിക്കും. ഓസ്‌ട്രേലിയയില്‍ നിന്നുള്ള റവ.ഫാ. ജേക്കബ് ജോസഫ് പി.എച്ച്.ഡി ആയിക്കും ഈവര്‍ഷത്തെ കീനോട്ട് സ്പീക്കര്‍. കൂടാതെ റവ.ഫാ. ജോസഫ് ഷമ്മാസും (യൂത്ത് സ്പീക്കര്‍) കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതാണ്.
'യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍. അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍' (യെശയ്യ 55.6) എന്നുള്ളതാണ് ഈവര്‍ഷത്തെ കണ്‍വന്‍ഷന്റെ ചിന്താവിഷയം.
ഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മേല്‍നോട്ടത്തിലും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ആത്മീയത നിറഞ്ഞുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ വിവിധങ്ങളായ ധാരാളം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി ജനറല്‍ കണ്‍വീനര്‍ റവ.ഫാ. പോള്‍ തോട്ടക്കാട്ടും, കോ- കണ്‍വീനര്‍ സിമി ജോസഫും അറിയിച്ചു.