Image

പൂതനീര് - സവിത സുനിൽ കുമാർ (ബുക്ക് റിവ്യൂ: ലെച്ചു )

Published on 10 May, 2026
പൂതനീര് - സവിത സുനിൽ കുമാർ (ബുക്ക് റിവ്യൂ: ലെച്ചു )

പേജ് :88
വില :170


നാട്ടിൻ പുറത്തിന്റെ വിശുദ്ധിയിൽ പച്ചയായ മനുഷ്യന്റെ ജീവിതത്തിലേക്കും വിശ്വാസത്തിലേക്കും ഭയ പെടുത്തുന്ന നഷ്ടപെട്ടു പോകും എന്ന് കരുതി സ്വന്തം കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ച അച്ഛന്റെയും അമ്മയുടെയും കഥയാണ്. തന്റെ കുഞ്ഞിന് ജീവിതമില്ല എന്ന് ഡോക്ടന്മാർ പോലും വിധി എഴുതി അയച്ച അവിടെ ദൈവത്തിന്റെ കയ്യൊപ്പിൽ ജീവിതത്തിലേക്ക് കടന്ന് വന്ന കുഞ്ഞിന്റെ കഥയാണ്. ദാരിദ്ര്യത്തിലും മക്കളെ ചേർത്ത് പിടിക്കുന്ന അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു പകരം വയ്ക്കാൻ പോലും ഒന്നും തന്നെ കാണില്ല. ചിലപ്പോ ഒക്കെ ഞാൻ ഇല്ലാതെ ആയാൽ എന്റെ കുഞ്ഞിനെ ആര് നോക്കും എന്നുള്ള വേവലാതി നിറയും.


സ്വന്തം ജീവൻ കൊടുത്താലും കുഞ്ഞിനെ ഒരു ആപത്തും വരാതെ നോക്കാൻ നമ്മുടെ മാതാപിതാക്കൾ എത്രയധികം ത്യാഗം സഹിക്കും. 
മോളെ നീ ഇലെങ്കിൽ അമ്മയും ഇല്ല. ഓരോ ദിനരാത്ര ങ്ങളും ഉറക്കം പോലും ഇല്ലാതെ നേരം വെളുപ്പിച്ചു. എത്രയോ പരിഹാസങ്ങളും കുത്തു വാക്കുകൾ കൊണ്ട് വേദനിച്ചു എന്ന് അറിയാമോ?ഞാൻ വിശ്വാസിക്കുന്ന. ശക്തി യിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. ആരൊക്കെ കൈ വിട്ടാലും ഞങ്ങൾക്ക് പറ്റില്ല. അല്ലെങ്കിൽ ഞങ്ങൾക്ക് ജീവൻ പോലും കാണില്ല. അമ്മക്ക് തുല്യം അമ്മ മാത്രമാണ്.. ജീവിതത്തിൽ തളർന്നു പോകുമ്പോഴും നമ്മെ മുറുക്കെ പിടിക്കുന്ന ശക്തി അമ്മ ആയിരിക്കും


സ്നേഹത്തോടെ ലെച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക