Image

'ബിജെപി പൊതുശത്രു'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; മമത ബാനര്‍ജി

Published on 09 May, 2026
'ബിജെപി പൊതുശത്രു'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം;  മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയനീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. സംസ്ഥാനത്ത് ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തില്‍ ബംഗാളിന്റെ പൊതുശത്രുവായ ബിജെപിക്കെതിരെ ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി ആഹ്വാനം ചെയ്തു.

ഇടതുപക്ഷ പാര്‍ട്ടികള്‍, തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍, ദേശീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരെല്ലാം ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത അഭ്യര്‍ഥിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികത്തില്‍ തന്റെ കാളിഘട്ട് വസതിക്ക് മുന്നില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത.

'ശത്രുവിന്റെ ശത്രു മിത്രം എന്ന് ചിന്തിക്കാനുള്ള സമയമല്ല ഇത്, നമ്മുടെ മുഖ്യ ശത്രു ബിജെപിയാണ്,' മമത പറഞ്ഞു. ബിജെപിക്കെതിരെ തന്റെ സംയുക്ത സഖ്യത്തില്‍ ചേരുന്നത് സംബന്ധിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി താനുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം ടിഎംസി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമെതിരെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് അവര്‍ ആരോപിച്ചു.

Join WhatsApp News
പോൾ കുഴിയിൽ 2026-05-09 20:07:36
ശരിയാണ്, ആ വർഗീയ കക്ഷി വർഗീയ വിഷം india ആകെ പടരുകയാണ്. മറ്റെല്ലാ വൈര്യവും മറന്ന് സെക്കുലർ കക്ഷികൾ ഒറ്റക്കെട്ടായിൽ നിന്നും വർഗീയതയെ ഭൂരിപക്ഷം മത വർഗീയ കക്ഷിയെ എതിർക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക