
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സിനി ഫ്യൂഷൻ 2026' ഉം മാതൃദിനാഘോഷവും നാളെ (മെയ് 10, ഞായർ) വൈകുന്നേരം 5 മണിക്ക് എൽമോണ്ട് സീറോ മലങ്കര കാത്തലിക് എപ്പാർക്കി സ്കൂൾ ഓഡിറ്റോറിയത്തിൽ (1510 DePaul Street, Elmont, NY 11003) നടക്കും.
അനു സിതാര , ആര്യ ബഡായി, രാജേഷ് അടിമാലി ,വിപിൻ സേവ്യർ , റോണി റാഫേൽ , സുനിൽ പാറക്കൽ, കൃതിക, അഖിൽ കവലയൂർ, ജസ്റ്റിൻ പോൾ എന്നിങ്ങനെ വലിയൊരു താര നിര സിനി ഫ്യൂഷനിൽ അണിനിരക്കുന്നു.
പരിപാടിയുടെ ടിക്കറ്റുകൾ ഇനിയും വാങ്ങാത്തവർക്ക് ഫ്ലയറിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. കൂടാതെ സമ്മേളന സ്ഥലത്തു വച്ചും ടിക്കറ്റുകൾ വാങ്ങാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലെ നിർദ്ധനരായവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ഫൊക്കാനാ ഹൗസിങ് പ്രൊജക്റ്റിന്റെ ധനശേഖരണാർത്ഥമാണ് ഈ മെഗാ ഷോ സംഘടിപ്പിക്കുന്നത്.
ടിക്കറ്റ് നിരക്കുകൾ:
VVIP Single: $500
VIP Single: $250
Family (4 members): $150
Single: $50

മാതൃദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഈ വിപുലമായ പരിപാടിക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അകമഴിഞ്ഞ പിന്തുണയും സാന്നിധ്യവും സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും :
ലീലാ മാരേട്ട് : കൺവീനർ ; (646) 539-8443
ബിജു ജോൺ: കോ കൺവീനർ (516) 445-1873
ലാജി തോമസ് (RVP): (516) 849-0368
അപ്പുക്കുട്ടൻ പിള്ള: +1 (917) 847-1534
ഡോൺ തോമസ് (516) 993-0697
മാത്യു തോമസ് (917) 539-1652
ഷാജു സാം (646) 427-4470
മേരി ഫിലിപ്പ്: (347) 254-9834
മേരിക്കുട്ടി മിഖായെൽ (516) 302-3582
സിജു പുതുശേരി 516 532 1935
ജിൻസ് ജോസഫ് 646 725 1564
വിനോദ് കെയാർകെ (516) 633-5208
ഉഷ ജോർജ് (646) 249-9042