
ന്യൂയോര്‍ക്ക് : ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ എന്‍ ക്രിസ്റ്റോ കോറല്‍ ഫെസ്റ്റ് സംഗീത സാന്ദ്രമായി. ഇടവക വികാരി റവ.ഫാ.ജെറി വര്‍ഗ്ഗീസ് ആമുഖപ്രസംഗം നടത്തി. സീറോ മലങ്കര കാത്തോലിക് സഭയുടെ അമേരിക്ക -കാനഡ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ് മെത്രാപോലിത്ത ഭദ്രദീപം കൊളുത്തി കോറല്‍ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.

ക്വീന്‍സ് ഇടവകയുടെ അറുപത്തഞ്ചു പേരടങ്ങുന്ന ഗായകസംഘത്തിന്റെ ഗാനങ്ങളോടുകൂടി സമാരംഭിച്ച സംഗീത സായാഹ്നത്തില്‍ CSI ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച് (Williston Park),സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (Levittown), സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് (Yonkers),ശാലേം മാര്‍ത്തോമാ ചര്‍ച്ച് (DixHills), ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (Bellerose)എന്നീ ഇടവകകളുടെ ഗായകസംഘങ്ങള്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ചു എന്‍ ക്രിസ്റ്റോ കോറല്‍ ഫെസ്റ്റ് ധന്യമാക്കി. സിറോ മലങ്കര കാത്തോലിക് സഭയിലെ ഫാ.നോബി അയ്യനേത്തും, ഇവാഞ്ചലിക്കല്‍ സഭയിലെ ഫാ.ബിന്‍സണും സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാ ഗായകസംഘത്തിനും ക്വീന്‍സ് ഇടവകയുടെ സ്‌നേഹസമ്മാനം വികാരി റവ.ഫാ.ജെറി വര്ഗീസ് സമര്‍പ്പിച്ചു.

ഇടവക ട്രസ്റ്റിയും കോറല്‍ ഫെസ്റ്റ് കോര്‍ഡിനേറ്ററുമായ ജോസഫ് പാപ്പനും, അനു ഗീവര്‍ഗീസും എം സി മാരായി പ്രവര്‍ത്തിച്ചു. മാത്യു വര്ഗീസ്, സിസി മാത്യു , മിനി കോശി, ഷിബി ഷിബു എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചു. ജൂബിലി കണ്‍വീനര്‍ മാത്യു വര്‍ഗീസ് സ്വാഗതവും ഇടവക സെക്രട്രറി ഷിബു തരകന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.