Image

കാട്ടാളനായി പെപ്പെ വരുന്നു; 'ദി ഹണ്ടര്‍ ആന്തം' പുറത്തിറക്കി മോഹന്‍ലാല്‍

Published on 09 May, 2026
കാട്ടാളനായി പെപ്പെ വരുന്നു; 'ദി ഹണ്ടര്‍ ആന്തം' പുറത്തിറക്കി മോഹന്‍ലാല്‍


ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍' സിനിമയിലെ 'ദി ഹണ്ടര്‍ ആന്തം' പുറത്ത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് ഒരുക്കിയിരിക്കുന്നഇലക്ട്രിഫൈയിങ് ആന്തം ആലപിച്ചിരിക്കുന്നത് നിഹാല്‍ സാദിഖും ഹനാന്‍ ഷായും എസ്‌വിഡിപിയും മുന്‍സും ചേര്‍ന്നാണ്. വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയും വിഘ്‌നേഷും എസ്‌വിഡിപിയും ചേര്‍ന്നാണ്. ആന്തം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിന്‍ എസ് കുമാറാണ്. വിസ്മയ ദൃശ്യങ്ങളും ചടുലമായ ചുവടുകളും സംഗീതവും ഗാനത്തിന്റെ ഹൈലൈറ്റാണ്. മെയ് 28-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

കാട്ടാളനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതാണ് ഗാനം. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയ അടക്കിഭരിച്ച് മുന്നേറുകയാണ്. ജംഗീള്‍ ബീസ്റ്റ് തീം, വൈല്‍ഡ് ബീസ്റ്റ് തീം, ഓഷ്യന്‍ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂര്‍ ഒരുക്കിയിരിക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമായിരുന്നു ട്രെയിലറിലെ ഹൈലൈറ്റ്.


ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക