
(“പരിണാമം അവസാനിക്കുന്നില്ല. ഒന്നുകിൽ നാം നമ്മെത്തന്നെ നശിപ്പിക്കും, അല്ലെങ്കിൽ 'ഹോമോ സാപ്പിയൻസ്' എന്ന നിലയിൽ നിന്ന് 'ഹോമോഡ്യൂസ് എന്ന ദൈവതുല്യരായ മനുഷ്യർ എന്ന നിലയിലേക്ക് നാം ഉയരും “ by Basheer pengattiri.
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തൽ ഉൾക്കൊള്ളുന്ന ഒരു ലേഖനത്തിന്ഉപസംഹാരമായി ചേർത്തിട്ടുള്ള വാചകമാണ് മേലുദ്ധരിച്ചത്. ആ നിരീക്ഷണത്തെ നിഷേധിക്കുക എന്നതല്ല ഈവിചിന്തനത്തിന്റെ ലക്‌ഷ്യം. മിക്ക നിരീക്ഷകരും കാണാതെ പോകുന്ന വരികൾക്കിടയിലെ വരികൾകണ്ടെത്തുന്നതിനുള്ള ഒരെളിയ പരിശ്രമം മാത്രമാണ് ഇവിടെ പങ്കു വയ്ക്കുന്നത്. )
കോസ്മോളജി ( പ്രപഞ്ച സംബന്ധിയായ )എന്ന ശാസ്ത്ര ശാഖയിൽ ഉൾപ്പെട്ടു നിൽക്കുന്ന ഏതൊരു വിഷയംഎടുത്താലും എവലൂഷൻ ( പരിണാമം ) എന്നൊരു സഹ വിഷയം കൂടി ചേർത്തു വച്ചാലേ അതിലെ സംഗതിശരിയാവുകയുള്ളു എന്ന് കാണാവുന്നതാണ്. പരിണാമ പരമ്പരയുടെ ഭാഗമായി നിലവിലുണ്ടായിരുന്നസാഹചര്യങ്ങളോട് സമരസപ്പെട്ട് അതിജീവനം സാധിച്ചു വന്നിട്ടുള്ളവയാണ് നിലവിലുള്ള സകല വസ്തുക്കളും എന്നതാണ് ആ സിദ്ധാന്തത്തിന്റെ കാതൽ.
കാണാൻ വേണ്ടി കണ്ണുണ്ടായി എന്ന പരിണാമ വാദം അംഗീകരിക്കുമ്പോൾ കാണണം എന്ന ചിന്ത ഉൽപാദിപ്പിച്ചഒരു ബോധാവസ്ഥയുടെ സാന്നിധ്യം നയന പരിണാമത്തിനും മുൻപേ ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമായി ആർക്കും അംഗീകരിക്കേണ്ടി വരുന്നു എന്നതല്ലേ യുക്തി ?
പരിസ്ഥിതിക്ക് അനുയോജ്യമാവാൻ വേണ്ടിയാണ് ജീവികളിൽ ശാരീരിക മാറ്റങ്ങൾ ഉണ്ടായതെന്ന പരിണാമ വാദംഅംഗീകരിക്കുമ്പോളും ആയതിനുള്ള ആവശ്യ ബോധം ഉണ്ടായത് അതത് ജീവികളിൽ ആണ് എന്നത്‌യുക്തിക്കു നിരക്കുന്നതാവുന്നില്ല. എന്ത് കൊണ്ടെന്നാൽ ആമയ്ക്ക് കട്ടിയുള്ള പുറം തോടുണ്ടായത്ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു എന്ന് സമ്മതിക്കുമ്പോൾ തോടില്ലായിരുന്ന ആമകളുടെ കാലത്ത്അവ ശത്രുവിന് ഭക്ഷണമായിത്തീരുമ്പോൾ ഭാവിയിൽ ഒരു പുറം തോടുണ്ടാക്കാം എന്ന മാസ്റ്റർ പ്ലാൻതയ്യാറാക്കാൻ ആക്രമണ വിധേയരാവുന്ന ആമകൾക്ക് അവസരം കിട്ടുന്നില്ലല്ലോ ?
ശത്രു ദംഷ്ട്രങ്ങളിൽ നിന്ന് കടിയേറ്റ മുറിവുമായി ഒരാമ രക്ഷപ്പെട്ടിരിക്കാം എന്നാണെങ്കിൽ കടിയേൽക്കാത്തആമകൾ ആണല്ലോ കൂടുതൽ ഉള്ളത് എന്നതിനാൽ അവർക്ക് ഇങ്ങനെ ഒരാവശ്യ ബോധം ഉണ്ടാവേണ്ടതില്ലല്ലോ ? അഥവാ ആമകൾക്കും ഒരു പരസ്പ്പര സഹായ സഹകരണ സംഘം നിലവിൽ ഉണ്ടായിരുന്നു എന്നാണെങ്കിൽഅവർ യോഗം ചേർന്ന് കട്ടിപ്പുറം തോടിനുള്ള ഒരു പ്രമേയം പാസാക്കി ഏതെങ്കിലും ഊരാളുങ്കലിനെ ഏൽപ്പിച്ചുകാണുമോ?
ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. രണ്ട് ജീവികൾ ഇണ ചേർന്നിട്ടാണ് പുതിയ പതിപ്പുകൾ ഉണ്ടാക്കിയെടുക്കുന്നത്എന്ന് ന്യൂജെൻ ശാസ്ത്രത്തിന്റെ ആരാധകർ പറയുന്നുണ്ടെങ്കിലും അതും അത്രയ്ക്കങ്ങു ശരിയാവുന്നില്ല. വസ്തു നിഷ്ഠമായ ഒരു വിലയിരുത്തലിൽ നിയതമായ ഒരു ചിന്താ പദ്ധതീയുടെ ഭാഗമായി പതിപ്പുകൾ ഉണ്ടായിവരികയാണ് എന്നതല്ലേ ശരി ? തുടുത്തു പഴുത്ത മാമ്പഴം കടിച്ചു തിന്നുന്നവരാൽ തിന്നാനാവാതെഉപേക്ഷിക്കപ്പെടുന്ന അണ്ടി മുളച്ചിട്ടാണ് പുതിയ മാവുണ്ടാവുന്നത് എന്നതല്ലേ ശരി ? ഇണകളുടെ ശരീരഭാഗങ്ങളുടെ ദർശനത്തിൽ / സാമീപ്യത്തിൽ ഉളവാകുന്ന അജ്ഞാതമായ ആകർഷണത്തിൽഅടിപിണഞ്ഞിട്ടാണ് അവർ ആ കനി തിന്നുന്നത്. അവിടെ അവർ ഉപേക്ഷിക്കുന്ന മാങ്ങാണ്ടി മാവാക്കുന്നതിൽഅവരുടെ പങ്കിനേക്കാൾ എത്രയോ വലുതാണ് ആ അണ്ടിയിൽ മഹാ വൃക്ഷമായ മാവിനെ ഒളിപ്പിച്ചു വച്ചപ്രകൃതിയുടെ സജീവവും ആസൂത്രിതവുമായ ചിന്താ സംവിധാനം !
മാങ്ങാണ്ടി മാവാകുന്നതിന് - അതല്ലെങ്കിൽ ജീവികളുടെ പതിപ്പുണ്ടാകുന്നതിന് സഹായകമായി വർത്തിച്ച - അല്ലെങ്കിൽ വർത്തിച്ചു കൊണ്ടിരിക്കുന്ന എത്രയോ സാഹചര്യങ്ങളുടെ സമ്മേളനമാണ് മാവുകളായി വളർന്നുനിൽക്കുന്ന നമ്മുടെ വർത്തമാനം !
ഒരു ചെടി എന്ന പ്രപഞ്ച കഷണമെടുത്താൽ വേര് തണ്ട് ഇല പൂവ് കായ് എന്നിങ്ങനെ വിവിധ ഭാഗങ്ങൾ അതിൽഉണ്ടെന്ന് കാണാം. ഓരോ ഭാഗങ്ങളും കൂട്ടായി നിർവഹിക്കുന്ന പ്രവർത്തനങ്ങളിലൂടെ ചെടി നില നിൽക്കുകയുംകായ് എന്ന അവസാന അവസ്ഥയിലൂടെ വീണ്ടും ചെടിയായി മാറുകയും ചെയ്യുന്നു. ഒരു ചെറിയവിത്തായിരുന്നപ്പോൾ ഇത്രയും കാര്യങ്ങൾ ക്രമമായി നിർവഹിക്കുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാൻ ആ വിത്തിൽഒരു പ്രോഗ്രാമായി ഉൾച്ചേർന്നിരുന്നു എന്നതിനാൽ ആ പ്രോഗ്രാം രൂപപ്പെടുത്തിയ ഒരു ചിന്ത അതിന് പിന്നിൽഉണ്ടായിരുന്നുവല്ലോ ? ആ ചിന്ത രൂപപ്പെട്ടത് ഏത് ബോധാവസ്ഥയിൽ ആയിരുന്നു എന്നതാണ് പ്രസക്തമായചോദ്യം. അത് വിത്തിൽ ആയിരുന്നുവോ, വിത്ത് രൂപപ്പെട്ട മുൻ ചെടിയിൽ ആയിരുന്നുവോ, മുൻ ചെടിപരമ്പരയിൽ ഏറ്റവും പിന്നിലെ ആദിയിൽ ആയിരുന്നുവോ ?
ഇവിടെ ആദിയായ ഒരു ചിന്താ സാന്നിധ്യം സാമാന്യ യുക്തിക്ക് തന്നെ നമുക്ക് അംഗീകരിക്കേണ്ടി വരുന്നുഎന്നതിനാൽ സകല പ്രപഞ്ച വസ്തുക്കളിലും ആ ആദിയുണ്ട്. ആ ആദിയാണ് പ്രപഞ്ചത്തിനു വേണ്ടിചിന്തിച്ചതും ആ ചിന്ത രൂപം ധരിച്ച സ്ഥൂലാവസ്ഥയിൽ ഉൾച്ചേർന്ന് സൂക്ഷമായ അദ്വൈതാവസ്ഥയിൽ അതിനെപ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതും !
ഇവിടെ പരിണാമത്തിനും അതിന്റേതായ സ്ഥാനമുണ്ട്. യാതൊരു വസ്തുവും അതിന്റെ ആദി രൂപത്തിലല്ലഇപ്പോൾ ഉള്ളത് എന്നും കാലികമായ സാഹചര്യങ്ങൾക്ക് അനുരൂപമായി അതിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാവാംഎന്നും അംഗീകരിക്കുമ്പോളും ആദിയിൽ രൂപം കൊണ്ട ആ ചിന്താ സാന്നിധ്യം തന്നെയാണ് ഇന്ന് ഈ നിലയിൽഅതിനെ മാറ്റിത്തീർത്തത് എന്നും നാളെ ഇതിനേക്കാൾ വ്യത്യസ്തമായ ഒരവസ്ഥയിലേക്ക് അതിനെമാറ്റാനിരിക്കുന്നത് എന്നും മനസ്സിലാക്കിയാൽ നമ്മുടെ ചിന്ത സ്വതന്ത്രമായി എന്ന് നമുക്ക് ആശ്വസിക്കാം !
ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ച ഒരു മാജിക്കൽ റിയാലിറ്റി ആവാനിടയില്ല.. യാദൃശ്ചികതയുടെനൂൽച്ചരടുകൾ കൂടിപ്പിണഞ്ഞ് സംഭവിച്ച മീൻ വലയുമല്ല. നിയതമായ ഒരു ചിന്താ വിസർജ്ജനത്തിന്റെപ്രായോഗിക പരിപാടിയായി പ്രപഞ്ചത്തോളം പിൻ വേരുകളുള്ള ഒരു സൂപ്പർ നാച്വറൽ ബോധാവസ്ഥയുടെഏറ്റവും ഇങ്ങേയറ്റത്തെ ഏതാനും ചെറു മാത്രകൾ ( സെക്കൻഡുകൾ ) മാത്രമാണ് നാമറിയുന്ന നമ്മുടെലോകം.
ഇത് ഇന്നലെ വേറൊരു രൂപത്തിൽ ആയിരുന്നിരിക്കണം. അതിനും മുൻപ് വേറെ വേറെ രൂപങ്ങളിൽ. പിന്നോട്ടുപോയിപ്പോയി ഇനിയും നമുക്ക് പോകാനാവാത്ത അവസ്ഥയായ ആറ്റത്തിൽ തട്ടി നമ്മുടെ ശാസ്ത്രംനിൽക്കുന്നു. ഇതും അവസാനമോ ആദ്യമോ ആയിരിക്കില്ല. നമുക്കുള്ള സ്റ്റോപ്‌സൈൻ മാത്രമാണ്. നമുക്കറിയുന്ന നാല് ശതമാനത്തിന്റെ അതിർത്തി. നമുക്കറിയാത്ത തൊണ്ണൂറ്റി ആറ് ഭാഗം എന്തെന്നോ എങ്ങനെയെന്നോ എവിടെയെന്നോ ഒരു നിർണ്ണയവുമില്ലാതെ നമ്മൾ പരിണാമത്തെക്കുറിച്ച് വാ തോരാതെപ്രസംഗിക്കുന്നു എന്നേയുള്ളു ?
ശത്രുവിനെ അതിജീവിക്കാൻ ആമ തന്നെ ഉണ്ടാക്കിയെടുത്തതാണ് അതിന്റെ പുറം തോട് എന്ന സ്കെയിൽകൊണ്ട് അളക്കുമ്പോൾ ജീവികളായി പരിഗണിക്കപ്പെടുന്നവയിൽ പുതിയ പതിപ്പുകൾ ഉണ്ടാവാൻ ( ഉണ്ടാക്കാൻഎന്ന് ശാസ്ത്ര ഭാഷ്യം ) വേണ്ടി ചിന്തിച്ചത് ജീവി തന്നെ ആയിരിക്കണമല്ലോ ?. ആയതിനുള്ള പ്രാഥമിക ടൂളുകൾആയിട്ടുള്ള ലൈംഗിക അവയവങ്ങൾ ഇല്ലാതിരുന്ന ഒരു കാലവും ജീവിക്ക് ഉണ്ടായിരുന്നു എന്നതിനാൽ
തന്റെ പതിപ്പുകൾ ഉണ്ടാക്കാൻ തനിക്കും വേണം ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ സംവിധാനം എന്ന് ജീവിചിന്തിച്ചിരിക്കുമോ ?
ആൺ പെൺ തിരിവുകളില്ലാതിരുന്ന ശരീരത്തിൽ കോടാനുകോടി വർഷങ്ങൾ കൊണ്ട് മുളപ്പിച്ചെടുത്തപ്രാഥമിക ടൂളിന് പ്രായോഗിക തലത്തിൽ യാതൊരു പ്രയോജനവും ഇല്ലെന്ന് മനസ്സിലാക്കിയപ്പോൾആയിരിക്കണം അത് ഫിറ്റാവുന്ന തരത്തിലുള്ള ഉറകളുടെ നിലവാരത്തിലുള്ള മറ്റൊരു ടൂൾ കുറേപ്പേരിൽ അതേസ്ഥാനത്ത് ജീവി തുളച്ചെടുത്തത് ?
അങ്ങിനെ ഒരു കടമ്പ കടന്നു എന്നും മിക്കവാറും എല്ലാ ജീവികളിലും അനുയോജ്യമായ വ്യത്യസ്തആകൃതികളിൽ ലൈംഗിക അവയവങ്ങൾ ഇണ്ടായി വന്നു എന്നുമാണോ നമ്മൾ മനസ്സിലാക്കേണ്ടത് ?
താഴും താക്കോലും നിലവാരത്തിലുള്ള അവയവങ്ങളും അത് പ്രയോഗിക്കുവാനുള്ള സാങ്കേതിക ജ്ഞാനവുംമാത്രമല്ലാ അതിനോടനുബന്ധിച്ചുള്ള ആയിരമായിരം സംവിധാനങ്ങളും തന്റെ ശരീരത്തിൽ മുളച്ചു വരണം എന്ന്ജീവി തന്നെ ചിന്തിച്ചു മുളപ്പിച്ചെടുത്തവയാണ് ഓരോ ജീവിയുടെയും പ്രത്യുൽപ്പാദാന അവയവങ്ങൾ എന്നാണോനമ്മൾ അറിയേണ്ടത് ? അതായത് തന്റെ പുത്തൻ പതിപ്പുകൾ ഉണ്ടാക്കാനായിട്ടുള്ള അദമ്യമായ ആഗ്രഹത്തിന്റെപരിഹാരത്തിനായി അതത് ജീവികളോ അവരുടെ പൊതു പൂർവികാരോ ആയിരുന്നു ചിന്തിച്ചത് എന്നാണോശാസ്ത്രം പറയുന്നത്? അതോ ഇതിനെല്ലാമായി പ്രപഞ്ചത്തിൽ നിലവിൽ ഉണ്ടായിരുന്നതും ഇപ്പോളും എപ്പോളുംഉണ്ടായിരിക്കുന്നതുമായ ഒരു മുൻ ചിന്തയുടെ സാന്നിധ്യമാണോ നാം അംഗീകരിക്കേണ്ടത് ? മാമ്പഴത്തിന്റെമാംസള ഭാഗം കടിച്ചു തിന്ന് വലിച്ചെറിഞ്ഞ അണ്ടി മുളച്ച് മാവായതിൽ അത് വലിച്ചെറിഞ്ഞവനെക്കാൾ എത്രയോമുകളിലാണ് ആയതിനുള്ള ആയിരമായിരം സംവിധാനങ്ങളിലൂടെ ഇന്നും സജീവമായിരിക്കുന്ന പ്രപഞ്ചബോധാവസ്ഥ !
വിവരവും വിദ്യാഭ്യാസവും ശാസ്ത്ര ബോധവും ഒന്നും ഇല്ലാതിരുന്ന കാലത്തും ഒരു കക്ഷിയുടെകൈവശമുണ്ടായിരുന്ന താക്കോൽ മറ്റൊരു കക്ഷിയുടെ താഴ്‍ദ്വാരത്തിൽ അഥവാ കീഹോളിൽ കൃത്യമായികടത്തി പ്രവർത്തിപ്പിക്കണമെങ്കിൽ രണ്ട് കക്ഷികളിലുമായി പങ്കുവച്ചു നിന്ന ആ ഒരു പ്രചോദനം ജീവിസൃഷ്ടിച്ചതോ അതോ ജീവിയിൽ സൃഷ്ടിക്കപ്പെട്ടതോ എന്നതിനുള്ള തൃപ്തികരമായ ഒരുത്തരമാണ് പരിണാമസിദ്ധാന്തത്തിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത്. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ “ചാടിക്കളിക്കെടാകൊച്ചുരാമാ ” എന്ന ആജ്ഞയുമായി ഒരു കുറവന്റെ സാന്നിധ്യം പിന്നിൽ ഉണ്ടായിരുന്നുവെന്നും ആ ആജ്ഞഅനുസരിച്ചിട്ടാണ് നമ്മൾ ഇങ്ങനെയൊക്കെ ആയിത്തീർന്നത് എന്നും മനസ്സിലാക്കാൻ വലിയ ശാസ്ത്രബോധമൊന്നും ആവശ്യമേയില്ല. വെറും കോമൺസെൻസ് മാത്രം മതിയാകുന്നതാണ്.