Image

 കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ മലയാളി യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം

Published on 08 May, 2026
 കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ മലയാളി യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം


വൻകൂവർ: പ്രിൻസ് ജോർജിൽ തോളെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ മലയാളി യുവതി ഉറക്കത്തിനിടെ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് കുടുംബം. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവതിയെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇത് വേണ്ടത്ര പരിചരണം കിട്ടാതെ മരണത്തിനിടയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തോളെല്ല് സ്ഥാനം തെറ്റിയതിനെ തുടർന്നാണ് നമിതയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. പേസ്മേക്കർ ഉപയോഗിച്ചിരുന്ന നമിതയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചിട്ടും ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറുമണിക്കൂറിനുള്ളിൽ തന്നെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക