Image

ടിഎംഎസ് വോളി ബോള്‍: ടൊറന്റോ ടൈറ്റന്‍സ് ജേതാക്കള്‍

Published on 08 May, 2026
ടിഎംഎസ് വോളി ബോള്‍: ടൊറന്റോ ടൈറ്റന്‍സ് ജേതാക്കള്‍

 


ടൊറന്റോ: ടൊറന്റോ മലയാളി സമാജം സംഘടിപ്പിച്ച വോളി ബോള്‍ മത്സരത്തില്‍ ടൊറന്റോ ടൈറ്റന്‍സ് ജനറല്‍ കാറ്റഗറി ജേതാക്കളും ടൊറന്റോ ഏസസ് റണ്ണര്‍ അപ്പും ആയി.40 പ്ലസ് കാറ്റഗറിയില്‍ ലണ്ടന്‍ ഫാല്‍ക്കണ്‍സ് ജേതാക്കളും നയാഗ്ര പാന്തേഴ്സ് റണ്ണര്‍ അപ്പും ആയി.

ടൊറൻ്റോ ഏസസ് റണ്ണർ അപ്പ് ജനറൽ കാറ്റഗറി

 

ജനറല്‍ കാറ്റഗറിയില്‍ 8 ടീമുകളും 40 പ്ലസ് കാറ്റഗറിയില്‍ 12 ടീമുകളും ആയിരുന്നു മത്സരിച്ചത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മെഗാ സ്പോണ്‍സര്‍ ടോമി കോക്കാട്ട് . ടിഎംഎസ് പ്രസിഡന്റ് ജോസഫ് മാത്യു , സെക്രട്ടറി സജ്ജീവ് എബ്രാഹം ചാക്കോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോണ്‍ പി ജോണ്‍ , 40 പ്ലസ് മത്സരത്തിന്റെ സ്പോണ്‍സര്‍ അക്വിനാസ് വിന്‍സെന്റ് , അഗസ്റ്റിന്‍ തോമസ് എന്നിവര്‍ മത്സരത്തോടനുബന്ധിച്ച് നടന്ന ഉത്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു .

ലണ്ടൻ ഫാൽകൺസ് 40 പ്ലസ് ജേതാക്കൾ

 

ടിഎംഎസ് പ്രസിഡന്റ് ജോസഫ് മാത്യു , സെക്രട്ടറി സജ്ജീവ് എബ്രാഹം ചാക്കോ , ട്രഷറര്‍ അഗസ്റ്റിന്‍ തോമസ്, മെഗാ സ്‌പോണ്‍സര്‍ ടോമി കോക്കാട്ട് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോണ്‍ പി ജോണ്‍ , ബാബു , സ്‌കറിയ തോമസ്, ജോസ്‌കുട്ടി ജോസഫ് , സന്തോഷ് ജേക്കബ്ബ് , ഷിബു ജോണ്‍ , സിജു അപ്പോയി എന്നിവര്‍ ചേര്‍ന്ന് സമ്മാന ദാനം നിര്‍വഹിച്ചു.


നയാഗ്ര പാന്തേഴ്‌സ് റണ്ണർ അപ്പ് 40 പ്ലസ്

 

അജി മാത്യു , ഇസ്മയില്‍ , സെബി ജോസഫ്, സുബിന്‍ സ്‌കറിയ , ഉമ്മച്ചന്‍ മാത്യു എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക