Image

'മദേഴ്‌സ് ഡേ' (കവിത:ഡോ. ജോർജ് മരങ്ങോലി)

Published on 08 May, 2026
'മദേഴ്‌സ് ഡേ' (കവിത:ഡോ. ജോർജ് മരങ്ങോലി)

“അമ്മ” എന്നോമനപ്പേരിന്റെ  മാഹാത്മ്യം , 
നന്മ ചൊരിയുന്നു ഭൂവിലാകെ.
അമ്മയാണീലോകെ കാണപ്പെടും ദൈവം,
കമ്മിയാവില്ലൊട്ടും  മാതൃസ്നേഹം.  

“അമ്മ” യ്ക്കമേരിക്കേൽ “മാതൃദിനം.”  സ്വന്ത- 
മമ്മയ്ക്കായുണ്ടാക്കി, “അന്നാ  ജാർവിസ്.” 
“അമ്മദിനം” ആണ്ടിൽ മെയ്മാസം നൽകുന്ന,
സമ്മാനം, മാസത്തെ രണ്ടാം ഞായർ.  

“അമ്മ” സ്മരണയ്ക്ക്  ഒറ്റനാൾപോര, പെ-  
റ്റമ്മയെ  ഓർക്കാത്ത  ദിവസ മുണ്ടോ?  
അമ്മമാരീഭൂവിൽ  ഇല്ലായിരുന്നെങ്കിൽ, 
നമ്മൾക്കീജന്മം പിന്നാരുനൽകും?  

അമ്മയ്ക്ക്  സമ്മാനമൊന്നുംവേണ്ട, മക്കൾ- 
“ക്കമ്മ” യെന്നോർമ്മ മനസ്സിലുണ്ടേൽ! 
അമ്മമാർക്കിന്നിറ്റു സ്നേഹം മാത്രം മതി,
അമ്മിഞ്ഞപ്പാലിൻ  മഹത്വമേകാൻ ! 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക