Image

ധുരന്ധറിനെ പുകഴ്ത്തി പോസ്റ്റ്; വിമര്‍ശിച്ചയാളോട് പാകിസ്താനിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്

Published on 08 May, 2026
 ധുരന്ധറിനെ പുകഴ്ത്തി പോസ്റ്റ്; വിമര്‍ശിച്ചയാളോട് പാകിസ്താനിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്


കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ നിന്ന് പുറത്തിറങ്ങി വമ്പന്‍ ഹിറ്റായ ചിത്രമാണ് ധുരന്ധര്‍. രണ്‍വീര്‍ സിങ് നായകനായ ചിത്രം സംവിധാനം ചെയ്തത് ആദിത്യാ ധര്‍ ആണ്. ചിത്രത്തെ പുകഴ്ത്തി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദും ധുരന്ധര്‍ ഗംഭീരമാണെന്ന് പറയുകയാണ്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഷമ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്


ധുരന്ധറിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് കഴിഞ്ഞ വര്‍ഷമാണെന്ന് എനിക്കറിയാം. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് എനിക്ക് അത് കാണാനുള്ള സമയം കിട്ടിയത്. ചിത്രത്തിന്റെ ദൈര്‍ഘ്യം കാരണം രണ്ട് ദിവസം കൊണ്ടാണ് ചിത്രം കണ്ടുതീര്‍ത്തത്. മികച്ച സംവിധാനം, അടിപൊളി സ്‌ക്രിപ്റ്റ്, രണ്‍വീര്‍ സിങ്ങിന്റെ ഗംഭീര അഭിനയം. പഴയ ഹിന്ദി ഗാനങ്ങള്‍ 
ആദിത്യാ ധര്‍ ചില രംഗങ്ങളില്‍ വിളക്കിച്ചേര്‍ത്ത രീതി എനിക്ക് ഇഷ്ടമായി.' -ഇതാണ് ഷമാ മുഹമ്മദ് പറഞ്ഞത്.

എന്നാല്‍ ഈ പോസ്റ്റിനെ വിമര്‍ശിച്ച ഒരാള്‍ക്ക് ഷമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍ നിന്ന് ബിരുദമെടുത്ത ഷുഹൈബ് അലി മുഹമ്മദ് എന്നയാളാണ് ഷമയുടെ പോസ്റ്റിനെ വിമര്‍ശിച്ചത്. ധുരന്ധര്‍ പ്രൊപ്പഗണ്ടാ ചിത്രമാണെന്ന വിമര്‍ശനം നിരവധി പേര്‍ നേരത്തേ ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഷ.ുഹൈബ് വിമര്‍ശനം തുറന്നുപറഞ്ഞത്.

'എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത് പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്? ഈ പ്രൊപ്പഗണ്ടാ സിനിമ മുസ്ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണ്. 
നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു.'-ഇതാണ് ഷമയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഷുഹൈബ് കുറിച്ചത്. കടുത്ത ഭാഷയിലാണ് ഷമാ മുഹമ്മദ് ഇതിനോട് പ്രതികരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക