Image

കെ.സിയെ പിന്തുണച്ച് കെപിസിസി അധ്യക്ഷനടക്കം വടക്കന്‍ മേഖല ; ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്

Published on 08 May, 2026
കെ.സിയെ പിന്തുണച്ച് കെപിസിസി അധ്യക്ഷനടക്കം വടക്കന്‍ മേഖല ; ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്

 

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കം വടക്കന്‍ മേഖലയില്‍ നിന്നുള്ള നിയുക്ത എംഎല്‍എമാര്‍. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നികിന്റെ കയ്യിലെ ഫയലില്‍ ഇരുന്ന ലിസ്റ്റില്‍ ആണ് ഈ സൂചന. ഫയലിനു പുറത്തുപിടിച്ച ലിസ്റ്റ് ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു.

സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോള്‍ ഐസി ബാലകൃഷ്ണന്‍ കെ.സിയേയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നുണ്ട്.

എന്നാല്‍ സണ്ണി ജോസഫ് ഇത് നിഷേധിച്ചു. ആരെങ്കിലും തെറ്റായി ചെയ്ത രേഖയാകാം. മുകുള്‍ വാസ്‌നികിനോട് ചോദിക്കണം. ഒരാളുടെ പേര് മാത്രമായി പറഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് ആരുടെ പേര് പറഞ്ഞാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ.സി വേണുഗോപാലിനെ പിന്തുണച്ചുവെന്ന ചിത്രം തള്ളാതെ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇത്തരമൊരു ജനാധിപത്യ പ്രക്രിയ നടക്കുന്നുവെങ്കില്‍ അതിനെ അഭിനന്ദിക്കണം. സിപിഎമ്മിലും ബിജെപിയിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം താഴെത്തട്ടില്‍ അടിച്ചേല്‍പ്പിക്കുകയാണ്. എല്ലാവരേയും കേള്‍ക്കുകയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. അഭിപ്രായം സ്വാതന്ത്ര്യം ഈ നാടിന് നേടിക്കൊടുത്ത പ്രസ്ഥാനമല്ലേ കോണ്‍ഗ്രസ്. എഐസിസി എടുക്കുന്ന തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കും. ഞങ്ങള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വാരണാസിയും ധര്‍മ്മടവും ഒരുപോലെയായി. വാരാസിയില്‍ ജനം നരേന്ദ്ര മോദിയ്ക്ക് മുന്നറിയിപ്പ് നല്‍കി. അതുപോലെ തന്നെയാണ് ഏകഛദ്രാധിപതിക്ക് ധര്‍മ്മടത്തും ജനം താക്കീത് നല്‍കിയത്. ബംഗാളിലെ വിജയം കണ്ട് ബിജെപി സുഖിച്ചിരിക്കേണ്ട. ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ട്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി അതറിയുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക