Image

ഒരു ചാപ്പൽ ഓർമ്മക്കൂടാരമായി ഒരുക്കി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവക കുട്ടികൾ

Published on 08 May, 2026
ഒരു ചാപ്പൽ ഓർമ്മക്കൂടാരമായി ഒരുക്കി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവക കുട്ടികൾ

ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവകയിലെ കുഞ്ഞുങ്ങൾ തങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ദിനത്തിന്റെ ഓർമ്മയ്ക്കായ് പരി. അമ്മയുടെ നാമത്തിൽ ഒരു ചാപ്പൽ പുനർ നിർമ്മിച്ചു നൽകി. ഒരുവർഷത്തെ ഒരുക്കങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം നടത്തപ്പെട്ട ദിവ്യകാരുണ്യസ്വീകരണത്തിന് ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് സന്ദേശം നൽകി. 

അതിനു ശേഷം കുട്ടികളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി റീമോഡലിംങ്ങ് പൂർത്തിയാക്കിയ ചാപ്പൽ മാർ ജോയി ആലപ്പാട്ട് വെഞ്ചരിച്ച് പരി. അമ്മയ്ക്ക് സമർപ്പിച്ചു. കുട്ടികൾ അവരുടെ മാതാപിതാക്കളുടെ സഹകരണത്തോടെയാണ് ചാപ്പൽ കൂടുതൽ മനോഹരമാക്കി മാറ്റിയത്. ഏവർക്കും ഒരു വലിയ മാതൃകയുടെയും കൃപാഭിഷേകത്തിന്റെ മുഹൂർത്തമായിരുന്നു അത്.

ലിയാ മാടപറമ്പത്ത്, നേത്തൻ മാടപറമ്പത്ത്, നീയ തടത്തിൽ, മിലാഹ് എട്ടുപറയിൽ,അലക്സീസ് ചെമ്മാച്ചേൽ , നീവാഹ് വിരുത്തിക്കുളങ്ങര, ക്ളെയർ അരിച്ചിറ,നീയൽ ചെമ്മാച്ചേൽ, കാതറിൻ സ്രാമ്പിച്ചിറ, എലിയറ്റ് മുടിക്കുന്നേൽ, സഞ്ചന കാവിൽ, ജോഷ്വാ പുത്തൻപറവിൽ, ജോഷ്വാ ഏലൂർ, ജോർജ് കാരത്തുരുത്തേൽ, ജറമിയ ഓളിയിൽ, ഫെലിക്സ് കോയിത്തറ, അഷേർ തകടിയേൽ, ജെസിക്ക അറയ്ക്കപറമ്പിൽ, സെയിറ കുടിലിൽ, എയ്ഡൻ പൗവ്വത്തേൽ, ആഡ്രൂ പച്ചിക്കര, മിലൻ വിരുത്തിക്കുളങ്ങര, ജെമി കുഴിപ്പിൽ, ഗ്രയിസ് അത്തിമറ്റത്തിൽ , നിയ വിശാഖന്തറ, ജോഷ്യാ കണ്ടത്തിൽ, ബെഞ്ചമിൻ പയ്യമ്പള്ളിൽ, മലിയ ചേന്നക്കാട്ട്, സെറീന ചാമക്കാല എന്നീ കുട്ടികളുടെ മാതാപിതാക്കൾ ഇതിൽ പങ്കുകാരായത്. കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെട്ടു. വിവിധ ഇടവകകളിൽ നിന്നും അനേകർ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മക്കളുടെ ദിവ്യകാരുണ്യ സ്വീകരണ ഓർമ്മയ്ക്കായി വ്യത്യസ്ഥമായി ഒരു ഓർമ്മക്കൂടാരം ഒരുക്കാൻ മനസ്സ് കാണിച്ച മാതാപിതാക്കളെ ഏവരും അഭിനന്ദിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക