
അമ്മിഞ്ഞപ്പാലില്‍ മധുരനുണഞ്ഞുകൊ-
ണ്ടമ്മയെ പ്പുല്‍കിയുറങ്ങുന്നവേളയില്‍
എന്നിനുള്ളിലാര്‍ദ്ര സ്‌നേഹത്തിനുറകള്‍
നിര്‍ഗ്ഗളിക്കുന്നൊരമൃതപ്രവാഹമായ്
തന്മടിയില്‍ കിടന്നു കഥകള്‍കേ-
ട്ടുറുങ്ങിയുണര്‍ന്നു ഞാന്‍ കരയവേ
ഉണ്മയില്‍ മാറോടടുക്കിപ്പിടിച്ചമ്മ
ഉമ്മയാല്‍ മൂടിയെന്‍ പിഞ്ചിളംമേനിയെ
സ്പന്ദിക്കുമന്മന്‍ സ്‌നേഹാര്‍ദ്രഹൃത്തടം
മന്ദം മണിവീണമീട്ടുന്നരാഗമായ്
ഓര്‍മ്മയിലെന്‍ ബാല്യകാലം തെളിയവേ
ഉള്ളില്‍ സ്‌നേഹത്തിന്‍ തിരികള്‍ തെളിയുന്നു.
മാണിക്യരത്‌നം, മരതകമൊക്കെയും
മാതൃസ്‌നേഹത്തിന്‍ മുന്നില്‍ഹാ നിഷ്പ്രഭം
മായാപ്രപഞ്ചത്തില്‍ മായാതനശ്വരം
മാതൃസ്‌നേഹം നിലനില്‍ക്കും സുനിശ്ചിതം
ആദരിക്കുന്നു ഞാന്‍ നിന്‍ മഹത്വത്തെ
ആകാശാമൊക്കെയും കേള്‍ക്കട്ടെയെന്‍മൊഴി
വിസ്മരിച്ചിടാന്‍ കഴിയാത്തതാണു നിന്‍
നിസ്തുല ത്യാഗകഥകളീ ഭൂമിയില്‍
നന്മതുളുമ്പും നിറകുടമാണ് നീ
നാരിതന്‍ സൗഭാഗ്യസ്വപ്‌ന കിരണം നീ
നീറുമാത്മാവില്‍ സ്‌നേഹത്തിനുറവകള്‍
നീരവം വീഴട്ടെ മഞ്ഞിന്‍ കണികള്‍ പോല്‍
വേര്‍പെട്ടു ജീവിതവഴിതാരയില്‍
വാടിത്തളര്‍ന്നു ഞാന്‍ ഏകനായ്
വീണുറങ്ങാനൊരു മാത്രകൊതിപ്പൂ ഞാന്‍
വീണ്ടുമാ സ്‌നേഹത്തലണലില്‍ വൃഥാ!!!