
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോണ്‍ഗ്രസ്ഹൈക്കമാന്‍ഡിലേക്ക്. കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളപ്രമേയം പാസാക്കി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്താങ്ങി. ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്.
ഇനി നടക്കാനുള്ളത് നിരീക്ഷകരും ദീപാ ദാസ് മുന്‍ഷിയും കോണ്‍ഗ്രസ് എംഎല്‍എമാരുമായുള്ള ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയാണ്. ഈ കൂടിക്കാഴ്ചയില്‍ എംഎല്‍എമാര്‍ ആര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കും
നിരീക്ഷകരും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് ദീപാ ദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന് നേരത്തെ സതീശന്‍ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.