Image

ഗവര്‍ണറുടെ നടപടി അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നത്; വിജയ്യെ പിന്തുണച്ച് പ്രകാശ് രാജ്

Published on 07 May, 2026
ഗവര്‍ണറുടെ നടപടി അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നത്; വിജയ്യെ പിന്തുണച്ച് പ്രകാശ് രാജ്


 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെ നേതാവ് വിജയ്യെ അനുവദിക്കാത്ത ഗവര്‍ണറുടെ നിലപാടില്‍ എതിരഭിപ്രായവുമായി നടന്‍ പ്രകാശ് രാജ്. ഗവര്‍ണറുടെ ഈ പെരുമാറ്റം അംഗീകരിക്കാനാകാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്നും പ്രകാശ് രാജ് പറയുന്നു.

''ഗവര്‍ണറുടൈ ഈ പെരുമാറ്റം അറപ്പുളവാക്കുന്നതും അംഗീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണ്. നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം... എന്നാല്‍ വിജയ്ക്ക് ജനഹിതം ലഭിച്ചിട്ടുണ്ട്. നിയമസഭയില്‍ തന്റെ അവകാശം വിനിയോഗിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണം.''പ്രകാശ് രാജിന്റെ വാക്കുകള്‍.

നിലവില്‍ 108 എംഎല്‍എ മാരാണ് ടിവികെയ്ക്ക് ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നിലപാട്.

കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെ113 എംഎല്‍എമാര്‍ ഒപ്പിട്ട കത്താണ് വിജയ് ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേര്‍ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കൂവെന്നാണ് ഗവര്‍ണറുടെ നിലപാട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക