Image

പേട്രിയറ്റ് ഓണ്‍ലൈനില്‍ ചോര്‍ത്തി; വ്യാതപതിപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published on 07 May, 2026
 പേട്രിയറ്റ് ഓണ്‍ലൈനില്‍ ചോര്‍ത്തി; വ്യാതപതിപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റ് ഓണ്‍ലൈനില്‍ ചോര്‍ത്തിയ സംഭവത്തില്‍ നടപടി. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.

നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് നടപടി. സിനിമ അനധികൃതമായി റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് കേസ്. മേയ് രണ്ടിനും അഞ്ചിനും ഇടയിലാണ് ചിത്രം വ്യാപകമായി ഓണ്‍ലൈനില്‍ പങ്കുവെച്ചത്.

125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക