Image

രഞ്ജൻ വർഗീസ് (53) ടെക്‌സസിൽ അന്തരിച്ചു

Published on 06 May, 2026
രഞ്ജൻ വർഗീസ് (53) ടെക്‌സസിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ചെങ്ങന്നൂർ  ചെറിയനാട്, പടിഞ്ഞാറെ നാക്കോലക്കൽ വീട്ടിൽ പരേതനായ   ചാക്കോ വർഗീസിന്റെയും   സൂസൻ വർഗീസിന്റെയും മകന രഞ്ജൻ വർഗീസ് (53)  മെയ് 3 ഞായറാഴ്ച അന്തരിച്ചു.

വിശ്വാസം, കൃപ, ഭക്തി എന്നിവ  അടയാളപ്പെടുത്തിയ  ജീവിതം നയിച്ച അദ്ദേഹം, വിശ്വസ്തതയോടെ കർത്താവിനെ സേവിക്കുകയും മറ്റുള്ളവർക്ക്  ഒരു അനുഗ്രഹമായി മാറുകയും ചെയ്തു. ജീവിതത്തിലെ ലളിതമായ അനുഗ്രഹങ്ങളിൽ രഞ്ചൻ സന്തോഷം കണ്ടെത്തി.

ഭാര്യ ബിൻസി വർഗീസ്

സഹോദരൻ  രഞ്ജി വർഗീസ് (ഭാര്യ  സിൻസി വർഗീസ്. മക്കൾ: റോസ്‌ലിൻ വർഗീസ്, ഗ്രേസ്‌ലിൻ വർഗീസ്),  സഹോദരി  രഞ്ജിനി മാത്യു (ഭർത്താവ്  ബിജു മാത്യു മക്കൾ:  ബ്രാൻസൺ മാത്യു, ബ്രൈസൺ മാത്യു, ബ്രിയാന മാത്യു)

മെമ്മോറിയൽ സർവീസ്  മെയ് 10 ഞായറാഴ്ച 5.30 PM മുതൽ 8.30 PM, വരെ: Address: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035

ഹോം ഗോയിങ് സർവീസ്   മേയ് 11ന് രാവിലെ 9 മണി മുതൽ 11 മണി വരെ. Address: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035.

Live stream : youtube.com/watch?v=gHmCwvys8-c.

വാർത്ത: ശങ്കരൻ കുട്ടി 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക