Image

പ്രദീപ് രംഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി’ ഒടിടിയിലെത്തി

Published on 06 May, 2026
  പ്രദീപ് രംഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി’  ഒടിടിയിലെത്തി

യുവതാരം പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘ലവ് ഇൻഷുറൻസ് കമ്പനി’ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തി. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ‘ലവ് ടുഡേ’ ഉൾപ്പെടെയുള്ള തുടർച്ചയായ വിജയങ്ങൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഈ ചിത്രം യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചിരുന്നു.

ആഗോള ബോക്സ് ഓഫീസിൽ 70 കോടി രൂപയിലധികം കളക്ഷൻ നേടിയാണ് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായികയായി എത്തിയത്. പുതിയ കാലഘട്ടത്തിലെ പ്രണയവും ഇൻഷുറൻസ് എന്ന ആശയവും രസകരമായി കോർത്തിണക്കിയാണ് വിഘ്നേഷ് ശിവൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രദീപ് രംഗനാഥനൊപ്പം എസ്.ജെ. സൂര്യ, യോഗി ബാബു, ഗൗരി കിഷൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക