Image

ഇടതുസര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം വേദനിപ്പിച്ചു; ഓര്‍ത്തഡോക്‌സ് സഭ

Published on 06 May, 2026
ഇടതുസര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം വേദനിപ്പിച്ചു; ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: ഇടതുസര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. കഴിഞ്ഞ അഞ്ചു വര്‍ഷം ഇടതുസര്‍ക്കാര്‍ മലങ്കര സഭയെ വേദനിപ്പിച്ചു. ആദ്യ പിണറായി സര്‍ക്കാര്‍ ന്യായമായി പ്രവര്‍ത്തിച്ചു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ വോട്ട് ബാങ്കും നോട്ടു ബാങ്കും നോക്കി പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലയില്‍ പച്ച തൊടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ കോട്ടയം മുതല്‍ തെക്കോട്ട് നോക്കിയാല്‍ കുറച്ചൊക്കെ ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ട്. തോല്‍പ്പിക്കേണ്ടവരെ തോല്‍പ്പിച്ചിട്ടുമുണ്ട്. അത് മുന്നണി നോക്കാതെയാണ്.

ജനത്തെ കോണ്‍ഗ്രസ് പരാജയപ്പെടുത്തരുത്. എം.പിമാര്‍ മത്സരിക്കേണ്ട എന്ന് തീരുമാനിച്ച ശേഷം ഒരു എം.പി മുഖ്യമന്ത്രിയാകാന്‍ നോക്കുന്നു. ഇത് ജനങ്ങള്‍ എങ്ങനെ നോക്കി കാണുമെന്ന് ചിന്തിക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയോകോറസ് മെത്രാപ്പോലീത്താ പറഞ്ഞൂ.

സമദൂര നിലപാട് ആയിരുന്നു തിരഞ്ഞെടുപ്പിനു മുന്‍പ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ച നിലപാട്. 
 

Join WhatsApp News
ഓർത്തഡോക്സ് X ജാക്കോബ -ചില വീക്ഷണങ്ങൾ 2026-05-06 13:28:08
ഓർത്തഡോക്സ് X ജാക്കോബ -ചില വീക്ഷണങ്ങൾ യാക്കോബായ എന്നൊരു സഭ ഇല്ല, അത് കുറേപ്പേർ കൂടി ഉണ്ടാക്കിയ സോസയിറ്റി ആണ്. 1] പ്രഥമൻ ഒരു മനോരോഗിയായിരുന്നു എന്ന് നിസംശയം പറയാം. പണ്ട് ബാഗ്ലൂർ ക്യൂൻസ് റോഡ് പള്ളിയിൽ വച്ച് അദ്ദേഹം പറയുന്ന പച്ച കള്ളങ്ങൾ നേരിട്ട് കേൾക്കുവാൻ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാൻ. അന്ന് മനുഷ്യൻ്റെ മനോനിലയെപ്പറ്റി എനിക്ക് ധാരണങ്ങൾ കുറവായിരുന്നു. അദ്ദേഹത്തിൻ്റെ ധാർഷ്ട്യം എന്നൊക്കെയാണ് അന്ന് മനസിൽ തോന്നിയത്. പട്ടത്തെ റീത്ത് കാതോലിക്കനും ആയി നടത്തുന്ന ഗൂഡ പദ്ധതികളെ പറ്റിയും എനിക്ക് മനസിലായി. വളരെ പിന്നീടാണ് മലങ്കര വർഗീസിൻ്റെ കൊലപാതകവും മെത്രാന് വിഷം കൊടുക്കലും ഒക്കെ കഴിഞ്ഞപ്പോഴാണ് ഇദ്ദേഹം തീവ്ര രോഗിയാണ് എന്ന് തിരിച്ചറിഞ്ഞത്. 2]മലങ്കര സഭയിൽ സമാധാനം ഉണ്ടാക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചൊരു വ്യക്തി ആയിരുന്നു പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമൻ പാത്രിയർക്കീസ്‌ ബാവാ. ആകമാന സിനഡിന്റെ തീരുമാനം അനുസരിച്ച്‌ മലങ്കരയിൽ 1997 മാർച്ച്‌ 10-നുള്ളിൽ തീരുമാനം എടുത്ത്‌ തന്നെ അറിയിയ്ക്കണം എന്ന 1997 ഫെബ്രുവരി 26-ലെ അന്ത്യശാസനം കാണുക. സഭാ യോജിപ്പിനു തടസം ബാവാക്കക്ഷി ആയിരുന്നുവെന്നു സഖാ പ്രഥമാൻ പാത്രിയർക്കീസ്‌ തന്നെ സാക്ഷിക്കുന്നതാണു 1999 ജനുവരി 7-ലെ കൽപ്പന. കാണുക: https://www.facebook.com/100018921180487/posts/709328166374550/?mibextid=wwXIfr ഇതിനൊക്കെ കണ്ഠകോടാലി ആയിരുന്നത്‌ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ആയിരുന്നു. ആരു പറഞ്ഞാലും അനുസരണ ഇല്ലാത്തൊരു വ്യക്തി ആയിരുന്നു ശ്രേഷ്ഠൻ. തന്റെ ചൊൽപ്പടിക്ക്‌ കാര്യങ്ങളെ നിയന്ത്രിച്ചു. അവസാനം 1934 അംഗീകരിച്ച്‌ സത്യവാങ്മൂലം കോടതിയിൽ കൊടുത്തശേഷം, 2002 പരുമല അസോസിയേഷനെ ബോയ്ക്കോട്ടു ചെയ്ത്‌ പുതിയ സഭയും പുതിയ ഭരണഘടനയും പാസാക്കി സുപ്രീം കോടതിയിൽ നിന്നും null & void എന്ന വിധി വാങ്ങി പോക്കറ്റിൽ വച്ചു. എന്നിട്ട് കോടതിയെ തെറിപറഞ്ഞു നടന്നു. 3] സക്ക ബാവയ്ക്ക് സമാധാനം ഉണ്ടാക്കണം എന്നുണ്ടായിരുന്നു. എന്നാൽ സ്വാർത്ഥ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന ദിവാന്നാസിയോസ് ( പിന്നീട് തോമസ് പ്രഥമൻ ) പെരുമ്പള്ളിയെ വെട്ടി വീഴ്ത്തി, സക്ക ബാവയെ ബ്ലാക്ക് മെയിൽ ചെയ്തു സ്ഥാനം പിടിച്ചെടുത്തു. യാക്കോകളെ കബളിപ്പിച്ചു ശ്രേഷ്ഠ തോമ ഇരുപത് കൊല്ലം അർമാദിച്ചു വാണു. പിന്നീട് വന്ന കരീം ബാവ ശ്രേഷ്ഠനെപ്പോലെ കുതന്ത്രശാലിയാണ്. കരീം ബാവയെ ആദ്യം "ഇരുമ്പ് ദണ്ഡ് നുകം " യാക്കോകളെ പീഡിപ്പിക്കുന്നവൻ എന്നൊക്കെ തോമ ശ്രേഷ്ഠൻ വിളിച്ചു ആക്ഷേപിച്ചുവെങ്കിലും പിന്നീട് ഗത്യന്തരമില്ലാതെ പത്തി താഴ്ത്തി കീഴടങ്ങി. കരീം ബാവയാകട്ടെ തന്റെ ചില മുൻഗാമികളിൽ ചിലരെപോലെ തന്നെ ചൂഷണ മനസ്ഥിതിയുമായി നടന്നു മലങ്കരയിൽ വൈരം മൂർച്ഛിപ്പിച്ചു. ഇതു കൂടാതെ കരീം ബാവ ക്നാനായക്കാർക്കിടയിലും പിളർപ്പ് ഉണ്ടാക്കി തന്റെ മാർഗ്ഗം കാട്ടി കൊടുത്തു. { all three quotes are copied from FB postings}- andrew
Illicit,Duplicate& no Patriarchs 2026-05-06 13:54:13
അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കീസുമാരുടെ പട്ടിക: *അപ്പോസ്തോലിക പിന്തുടർച്ച, കൈവെപ്പ്, ഇവയൊക്കെ എത്ര പ്രാവശ്യം മുറിയപ്പെട്ടു? *അനധികൃതമായി [Illegitimate] ആയി എത്രപ്രാവശ്യം എത്ര എത്ര സമാന്തര പാട്രിയാർക്കുകൾ? *എത്ര പ്രാവശ്യം എത്ര പാട്രിയാർക്കുകളെ സ്ഥാനഭ്രഷ്ടരാക്കി?. *പലപ്പോഴും പാട്രിയാർക്കുകളെ നിയമിച്ചത് സിറിയൻ മുസ്‌ലീം ഭരണാധികാരികളാണ്. *പലപ്പോഴും പാട്രിയാർക്കുകൾക്ക് സ്ഥാനാരോഹണം നൽകിയത് മറ്റു സഭകളിലെ മെത്രാൻമ്മാരാണ്. * ചിലപ്പോൾ ചില മെത്രാൻമാർ സ്വയം പാട്രിയാർക്കുകൾ ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. *കേരളത്തിൽ കാതോലിക്കയെ വാഴിക്കാൻ മറ്റു മെത്രാൻമ്മാർ കൂടി വാഴിച്ചാൽ പോരെ? സിറിയക് ഓർത്തഡോക്സ് സഭയുടെ തലവൻ അന്ത്യോക്യയിലെയും കിഴക്കൻ പ്രദേശങ്ങളിലെയും സിറിയക് ഓർത്തഡോക്സ് പാത്രിയാർക്കീസാണ്. പാരമ്പര്യമനുസരിച്ച്, അന്ത്യോക്യയിലെ പാത്രിയാർക്കേറ്റ് CE ഒന്നാം നൂറ്റാണ്ടിൽ പത്രോസാണ് സ്ഥാപിച്ചത് എന്നാണ് അവകാശവാദം. എന്നാൽCE 451-ലെ ചാൽസിഡോൺ കൗൺസിലിൻറ്റെ തുടർച്ച പ്രശ്നങ്ങൾ നിമിത്തം CE 518-ൽ അന്ത്യോക്യയിലെ പാത്രിയാർക്കീസ് ​​സെവേറിയോസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. തുടർന്ന് രണ്ട് വ്യത്യസ്ത പാത്രിയാർക്കീസ് ​​പരമ്പരകളായി വിഭജിക്കപ്പെട്ടു. ചാൽസിഡോണിയൻ കൗൺസിലിൻറ്റെ തീരുമാനങ്ങളെ എതിർത്ത സേവേറിയോസിൻറ്റെ പിന്തുണക്കാർ; സിറിയക് ഓർത്തഡോക്സ് സഭ രൂപീകരിച്ചു. ചാൽസിഡോണിയ അനുകൂലികൾ; {Chalcedonian Christianity} ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ഓഫ് ആന്റിയോക് സഭ വികസിപ്പിച്ചെടുത്തു. മധ്യകാലഘട്ടത്തിൽ സിറിയക് ഓർത്തഡോക്സ് സഭ വൻ പിളർപ്പിന് വിധേയമായി. ആദ്യം, 1292-ൽ പാത്രിയാർക്കീസ് ​​ഫിലോസ്‌ക്കിനോസ് ഒന്നാമൻ നെമ്രൂഡിൻറ്റെ മരണശേഷം മാർഡിൻ, മെലിറ്റീൻ എന്നീ പ്രത്യേക പാത്രിയാർക്കേറ്റുകൾ രൂപീകരിച്ചു. 1364-ൽ ടൂർ അബ്ദീൻ പാത്രിയാർക്കേറ്റിൻറ്റെ ആവിർഭാവത്തോടെ വീണ്ടും പിളർന്നു. 1360 ൽ മെലിറ്റീനിലെ പാത്രിയാർക്കേറ്റ് അവസാനിച്ചതോടെ സഭയിൽ ഐക്യം ക്രമേണ പുനഃസ്ഥാപിക്കപ്പെട്ടു, 1445-ൽ പാത്രിയാർക്കീസ് ​​ഇഗ്നേഷ്യസ് ബെഹ്നാം ഹാഡ്ലോയോ അന്ത്യോക്യയിലെ പാത്രിയാർക്കീസായി അംഗീകരിക്കപ്പെട്ടതോടെ മാർഡിൻ പാത്രിയാർക്കേറ്റ് അവസാനിച്ചു. കത്തോലിക്കാ സഭയുമായി സഹകരിച്ചിരുന്ന കുറെ പാട്രിയാർക്കസ്; 1782-ൽ സ്ഥിരമായി വേർപിരിഞ്ഞു സിറിയക് കത്തോലിക്കാ സഭ രൂപീകരിച്ചു. പാത്രിയാർക്കീസുകളുടെ പട്ടിക: പാട്രിയാർക്കുകളുടെ പലരുടെയും പേരിനോട് ഒന്നാമൻ,രണ്ടാമൻ എന്നൊക്കെ കാണാം. പക്ഷെ അത് വെറും അലങ്കാരം മാത്രമാണ്. Syriac patriarchs from CE 512 to ..... { The List is from: the Gorgias Encyclopedic Dictionary of the Syriac Heritage and the list provided in The Syriac World} Visit this sight to see the Illicit, duplicate Patriarchs and Vacant time with no Patriarchs. -andrew-gracepub@yahoo.com
അപ്പോസ്തോലിക പാരമ്പര്യം. 2026-05-06 15:15:40
വസ്തുതകൾ നയിക്കുന്ന സത്യങ്ങൾ : ഇന്ത്യൻ റിപ്പബ്ലിക് ഒരു പരമാധികാര, ജനാധിപത്യ രാഷ്ട്രമാണ്, 1950 ജനുവരി 26 ന് സ്ഥാപിതമായി, അവിടെ പരമോന്നത അധികാരം പൗരന്മാരിൽ നിക്ഷിപ്തമാണ്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെയാണ് രാജ്യ ഭരണം നിർവഹിക്കപ്പെടുന്നത്. ഒരു പാർലമെന്ററി റിപ്പബ്ലിക് എന്ന നിലയിൽ, പാരമ്പര്യ രാജാവിന് പകരം തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രത്തലവനാണ് രാജ്യ ഭരണം നടത്തുന്നത്. ഇന്ത്യൻ ഭരണഘടനയാണ് ഇ ജനാധിപത്യതിൻറ്റെ ആദാരം .ആർക്കും ഇ വസ്തുതയോട് എതിർപ്പില്ല എന്ന് കരുതുന്നു. ഇന്ത്യയിൽ വിവിധ ക്രിസ്ത്യൻ സഭകൾ ഉണ്ട്. ഇവയെല്ലാം ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ വേണം നിലനിൽക്കുവാൻ. '' ഞാൻ കാനോൻ നിയമമേ അനുസരിക്കു'' എന്നൊക്കെ ആലഞ്ചേരി പറഞ്ഞാലും അതിനൊക്കെ പുല്ലുവില. ഇന്ത്യയിൽ ചില സഭകളുടെ 'ബസലിക്ക' പള്ളികൾ ഉണ്ട്. ബസലിക്ക = രാജാവിൻറ്റെ സിംഹാസനം ഉള്ള പള്ളി, ഇ ജനാധിപത്യ രാജ്യത്തു എന്ത് ബസലിക്ക. അതൊക്കെ പണ്ട്, ഇരുണ്ട യുഗങ്ങളിൽ റോമൻ സഭ യൂറോപ്പിൽ സിവിൽ ഭരണം കൈയടക്കിയ കാലം. അതൊക്കെ ഇന്ന് പഴയ കഥകൾ. ഓർത്തഡോക്സ് സഭ: ഇ ഭൂമിയിലെ പല ജനാധിപത്യ സംവിധാനങ്ങളിൽ വളരെ മേൻമകൾ നിറഞ്ഞതാണ് ഓർത്തഡോക്സ് സഭയുടെ ഭരണരീതി. ഇടവകയിലെ അംഗത്വങ്ങളുടെ അനുപാതമായി ഇടവക പൊതുയോഗം, മലങ്കര അസ്സോസിയേഷനിലേക്കുള്ള പ്രധിനിതികളെ തിരഞ്ഞെടുക്കും, ഇ പ്രധിനിതികളും ഇടവക വികാരിയും മലങ്കര അസോസിയേഷൻ അംഗങ്ങളാണ്. ഇവരാണ്, മാനേജിങ് കമ്മറ്റിയേയും മെത്രാൻമാരെയും തിരഞ്ഞെടുക്കുന്നത്. സഭയുടെ മെത്രാൻമാരുടെ സമിതിയാണ് സിനഡ്. സിനഡിൻറ്റെ കപ്പിത്താനാണ് കാതോലിക്ക. സഭയുടെ സ്വത്തുക്കളുടെ മേലധികാരിയാണ് മലങ്കര മെത്രപ്പോലീത്ത. ഇ സ്ഥാനവും മലങ്കര അസോസിയേഷനിൽ തിരഞ്ഞെടുക്കപ്പെടുന്നു. കൂടാതെ സഭയുടെ വൈദിക ട്രസ്റ്റ് സഭയുടെ ഭരണത്തെ സഹായിക്കുന്നു. അപ്പോൾ ഇ സഭ മാർത്തോമ്മാ ശ്ലീഹ സ്ഥാപിച്ചതോ; അതൊക്കെ വിശ്വാസവും പാരമ്പര്യവുമൊക്കെ. സഭയുടെ ഭരണഘടന പലപ്രാവശ്യം കോടതി കേസ്സുകളിൽ ഉരുക്കി തെളിയിച്ചതാണ്. അതിനെയെയും ജനാധിപത്യപരമായി മുന്നോട്ട് പോകുന്ന സഭയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സിറിയൻ പാട്രിയാർക്കിനെ ആര് സഹായിച്ചാലും അവർ ഇന്ത്യൻ ഭരണഘടനേയും കോടതികളെയും ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നവർക്കു പിണറായി കൂട്ടുനിന്നു എന്നതാണ് വസ്തുത. അതാണ് ''കടക്കു പുറത്തു' എന്ന് ആജ്ഞാപിച്ച സേച്ഛാധിപതിയെ ഇന്ന് കേരളവോട്ടർമ്മാർ പുറത്താക്കിയത്. സ്വന്തമായി ഇരിപ്പിടംപോലും ഇല്ലാതെ ഓടിനടക്കുന്ന സിറിയൻ പാട്രിയാർക്കിന് ഇന്ത്യയിൽ എന്ത് അധികാരം. 20/20 സാബു എന്തിനാണ് പാട്രിയാർക്കിനെ കൂട്ടി പ്രധാനമന്ത്രിയെ കണ്ടത്? അതും സുപ്രീം കേടതിയെ വെല്ലുവിളിക്കുകയല്ലേ?.സിറിയൻ പാട്രിയാർക്കുകൾക്കു സമാദാനം അല്ല വേണ്ടത്, അവർക്കു വേണ്ടത് പണമാണ്. ഇന്ത്യൻ സഭയിൽ പിളർപ്പ് ഉണ്ടാക്കാനാണ് വീണ്ടും പുതിയ മപ്രിയാനെ യാക്കോബായ വിഭാഗത്തിന് പാട്രിയാർക്കു നിയമിച്ചത്. ഇദ്ദേഹത്തെ ആരാണ് ഇ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്?. തിരഞ്ഞെടുക്കുവാൻ അവിടെ സഭ ഉണ്ടോ?. അസോസിയേഷൻ ഉണ്ടോ?, അതോ കുറേപ്പേർ കൂടി ഉണ്ടാക്കിയ ട്രസ്റ്റ്, കോപ്പറേറ്റ് സോസയിറ്റിയോ ഇന്നത്തെ യാക്കോബായ വിഭാഗം?. ശ്രെഷ്ട്ട ബാവ തോമസ് പ്രഥമൻറ്റെ വിൽ പത്രത്തിൽ നിർദേശിച്ച പ്രകാരമാണോ പുതിയ മപ്രിയാന് കാതോലിക്ക സ്ഥാനം ലഭിച്ചത്?. തോമസ് പ്രഥമൻറ്റെ വിൽപത്രം ആര് ഉണ്ടാക്കി? ''സിറിയൻ പാട്രിയാർക്കിനു അടിമയായിരിക്കാൻ ആഗ്രഹിക്കുന്നവർ അറിയുക- ചിലപ്പോൾ 4-5 സിറിയൻ പാട്രിയാർക്ക് ഒരേസമയം ഉണ്ടായിരുന്നു. അതുപോലെ സിറിയൻ പാട്രിയാർക്ക് എന്ന സ്ഥാനത്തു പലതവണ പാട്രിയാർക്ക് ഉണ്ടായിരുന്നില്ല. ''സിറിയൻ പാട്രിയാർക്കിൻറ്റെ ''പത്രൊസിൻറ്റെ സിംഹാസനം'' -പലതവണ ആരൂഢനായിരിക്കാൻ ആളില്ലാതെ ചുക്കിലി പിടിച്ചു കിടന്നിരുന്നു. പത്രോസിൽനിന്നും ലഭിച്ചു എന്ന് അവകാശപ്പെടുന്ന ''കൈവെപ്പ്'' പലതവണ കൈമാറാൻ ആളില്ലായിരുന്നു. അതാണ് ഇപ്പോൾ പരസ്പ്പരം 'കൈവെപ്പും കോൽവെപ്പും കുതികാൽവെട്ടലും മാത്രമായി സഭയുടെ അപ്പോസ്തോലിക പാരമ്പര്യം. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക