Image

ചേർത്തലയിൽ ബസ് തലയിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Published on 06 May, 2026
ചേർത്തലയിൽ ബസ് തലയിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ചേർത്തല വെള്ളിയാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ (68) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സോമൻ നായരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക