
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ദുല്‍ഖര്‍ സല്‍മാന്റേയും അമാല്‍ സൂഫിയയുടേയും മകള്‍ മറിയത്തിന്റെ ഒമ്പതാം പിറന്നാള്‍. ജന്മദിനത്തില്‍ മകള്‍ക്ക് മനോഹരമായ ഓര്‍മയാണ് ദുല്‍ഖര്‍ സമ്മാനിച്ചത്. അള്‍ട്രാവയലറ്റ് എഫ് 77 ബൈക്കില്‍ മകള്‍ക്കൊപ്പം പാരിസിലൂടെ ദുല്‍ഖര്‍ കറങ്ങി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സംരഭകനായ നാരായണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് ബ്രാന്‍ഡിന്റെ പാരിസ് ലോഞ്ചില്‍ ദുല്‍ഖര്‍ ഭാഗമായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നാരായണ്‍ കുറിച്ചു. ചുറ്റിക്കറങ്ങാന്‍ ഏറ്റവും മികച്ച ചെറിയ വലിയ വ്യക്തി എന്ന് ദുല്‍ഖര്‍ വിശേഷിപ്പിച്ച മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും നാരായണ്‍ പോസ്റ്റില്‍ പറയുന്നു.
ഇതിന് താഴെ ദുല്‍ഖറും അമാല്‍ സൂഫിയയും കമന്റ് ചെയ്തു. 'മനോഹരമായ ഓര്‍മകള്‍' എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. 'ഏറ്റവും മനോഹരമായത്' എന്നാണ് അമാല്‍ കുറിച്ചത്. അമാലിനെ ഒരുപാട് മിസ് ചെയ്തുവെന്ന് നാരായണ്‍ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്.
മറിയത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലും ഒരു പോസ്റ്റ് പങ്കുവെച്ചു. 'ക്യാമറയില്‍ പകര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചെറിയ ആളിന്, കൂടെ യാത്ര ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ചെറിയ ആളിന്, സമയം ചെലവഴിക്കാന്‍ പറ്റിയ ഏറ്റവും ചെറിയ ആളിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചെറിയ വലിയ ആളിന് ഒമ്പതാം പിറന്നാള്‍ ആശംസകള്‍'. എന്റെ ഏറ്റവും പ്രിയപ്പെട്ട രാജകുമാരി, നിന്നെ ഒരുപാട് സ്നേഹിക്കുന്നു' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. ഇതിനൊപ്പം മറിയത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു. ഇതില്‍ ഒരു ചിത്രം മറിയത്തിനൊപ്പമുള്ള ദുല്‍ഖറിന്റെ ബൈക്ക് റൈഡാണ്.