Image

ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല, കേരളത്തെ ബംഗാളാക്കാന്‍ സമ്മതിക്കാത്ത ഇടതുപക്ഷക്കാരുടെ വിജയം; നടന്‍ വിനായകന്‍

Published on 06 May, 2026
ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല, കേരളത്തെ ബംഗാളാക്കാന്‍ സമ്മതിക്കാത്ത ഇടതുപക്ഷക്കാരുടെ വിജയം; നടന്‍ വിനായകന്‍

 


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. സംസ്ഥാനത്തേത് കോണ്‍ഗ്രസിന്റെ വിജയമല്ലെന്നുംകേരളത്തെ ബംഗാളാക്കാന്‍ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.


'കേരളത്തെ ബംഗാളാക്കാന്‍ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാള്‍ ആകരുത്. ആക്കില്ല. ആകാന്‍ സമ്മതിക്കില്ല. ഈ തോല്‍വി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക', എന്നായിരുന്നു വിനായകന്റെ കുറിപ്പ്.


പേരാവൂരില്‍ കെ.കെ. ശൈലജയുടെ പരാജയത്തില്‍ നിരാശയറിയിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക