
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യമര്‍പ്പിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പ്രശംസ. 'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്', എന്ന കുറിപ്പാണ് ലിജോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പിണറായി വിജയന്റെ ചിത്രത്തോടൊപ്പമാണ് ലിജോ ജോസ് കുറിപ്പ് പങ്കുവെച്ചത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.