Image

കനൽ ഒരു തരി മതി (ജയശങ്കര്‍ പിള്ള)

Published on 06 May, 2026
കനൽ  ഒരു തരി മതി (ജയശങ്കര്‍ പിള്ള)

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞപ്പോൾ അതൊരു സുനാമി പോലെയായി. കൊണ്ഗ്രെസ്സ് നയിക്കുന്ന വലതു മുന്നണി പഴയ നാടക ആചാര്യൻ എൻ എൻ പിള്ള സാർ പറഞ്ഞ ഡയലോഗ് പോലെ " കയറി വരിനെടാ മക്കളേ' എന്നതു പോലെ നിനച്ചിരിയ്ക്കാതെ പലർക്കും അവസരം നൽകി.

എല്ലാ തെരഞ്ഞെടുപ്പുകളിലും, ഇടതു, വലതു മുന്നണികൾ തമ്മിൽ ചെറിയ "അഡ്ജസ്റ്റ്‌മെന്റ്" വോട്ടിങ് നടക്കാറുണ്ട്,അതിൽ സാധാരണ ക്രോസ്സ് വോട്ടു ചെയ്തു യു ഡി എഫ് ഇടതിനെ ജയിപ്പിയ്ക്കാറുണ്ട്. ചതിയ്ക്കപ്പെടാറും ഉണ്ട്ഇ.ത്തവണയും ക്രോസ്സ് വോട്ടിങ് നടന്നു എങ്കിലും,യുഡിഎഫ് തൃശ്ശൂർ ജില്ല ഒഴികെ എങ്ങും, എൽ ഡി എഫ് നോട് നീതി പുലർത്തിയില്ല. ത്യശ്ശൂരിൽ മുരളീധരന് സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളെയും കൊണ്ഗ്രെസ്സ് വോട്ടുകൾ, ഹിന്ദു വോട്ടുകൾ എന്നിവ മറിച്ചു കൊടുത്തു വട്ടിയൂർക്കാവിൽ ഇടതു മുന്നണിയുടെ വോട്ടു വാങ്ങിയാണ് മുരളി ജയിച്ചു കയറിയത്. പാലക്കാട്, മഞ്ചേശ്വരം,കാസർകോഡ് എന്നിവിടങ്ങളിൽ ഇസ്ലാമിക വോട്ടുകൾ ഒന്നടങ്കം.രാഷ്ട്രീയ വൈരം മറന്നു ബിജെപി യ്ക്ക് പരാജയം ഉറപ്പിച്ചു.

കേരളത്തിൽ സി പി ഐ എം പക്ഷാഘാതം വന്നത് പോലെയായി. സി പി ഐ ഈ കൊടുങ്കാറ്റിലും നില മെച്ചപ്പെടുത്തി. പക്ഷെ, അകത്തു നിൽക്കുന്ന സി പി എം നേക്കാളും പേടിയ്ക്കേണ്ടത് പുറത്തു അധികാരം നഷ്ടപ്പെട്ട സി പി എം ആണെന്നുള്ളത് ഇനി കോൺഗ്രസിന് തലവേദനയായി മാറും. അതിനുള്ള എല്ലാ സന്നാഹങ്ങളും കഴിഞ്ഞ പത്തു വർഷമായി ഭരണത്തിൽ ഇരുന്ന് സി പി എം എന്ന പാർട്ടിയ്ക്കുണ്ട്. പാർട്ടിയ്ക്ക് ശക്തി ഉണ്ട് എങ്കിലും, ആ പാർട്ടിയെ ആര് നയിക്കും എന്നത് ഒരു അനിശ്ചിതത്വമാണ്. പിണറായി കൈപ്പിടിയിൽ ഒതുക്കിയിരുന്ന ഒറ്റയാൾ മേൽക്കോയ്മയ്ക്കു ആണ് തിരശീല വീണിരിയ്ക്കുന്നതു. ഭയപ്പെടുത്തി കാര്യം കാണുന്ന സ്വച്ഛാധികാരത്തിനു അവസാന ആണി അടിച്ചു കഴിഞ്ഞു. പാർട്ടിയിലെ വിഭാഗീയത, ഭിന്ന അഭിപ്രായങ്ങൾ, ആശ്രിത രാഷ്ട്രീയം ഇവ  കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു മറ നീക്കി പുറത്തു വന്നു കഴിഞ്ഞു. ഇനിയും ഒരു സ്വച്ഛാധികാരിയെ മുന്നിൽ നിറുത്തി പാർട്ടിയെ, രാഷ്ട്രീയത്തെ, മുന്നോട്ടു കൊണ്ട് പോകുവാൻ സി പി എം ശ്രമിച്ചാൽ അതൊരു പിളർപ്പിലേക്ക് ചെന്നെത്തും എന്ന് ഗോവിന്ദൻ മാഷിനും നന്നായി അറിയാം.

പക്ഷെ യു ഡി എഫ് ന്റെ വിജയത്തിൽ സി പി എം മുന്നണി മൗനം പാലിച്ചു പിന്നോട്ട് പോകും എന്ന് ഉറപ്പിയ്ക്കുവാൻ കഴിയാത്ത വിധം മറ്റു ഏതു സംസ്ഥാനങ്ങളിലേക്കാളും, നല്ല കെട്ടുറപ്പ്, അടിത്തറ ഇന്ന് സി പി എം നു കേരളത്തിൽ ഉണ്ട്. സമ്പാദ്യവും,ബാങ്ക് ബാലന്സുകളും, ഇന്വെസ്റ്റ്മെന്റുകളും പാർട്ടിയ്ക്ക് ഉണ്ട് എങ്കിലും,പാർട്ടിയിലേയ്ക്കും,നേതാക്കളുടെ പോക്കറ്റിലേയ്ക്കും കാര്യ സാധ്യത്തിനായി മലവെള്ളപ്പാച്ചിൽ പോലെ വന്നിരുന്ന വിദേശ പണം മെയ് 4 നു ശേഷം നിലക്കും എന്ന് മാത്രമല്ല. കഴിഞ്ഞ പത്തു വർഷം കൊണ്ട്  പോക്കറ്റുകളിൽ കുത്തിനിറച്ചതു ഒന്നും വിട്ടു കളിയ്ക്കുവാൻ ഒരു പാർട്ടി നേതാക്കളും തയ്യാറാവുകയും ഇല്ല. അത്ര ദയനീയമാണ്  പാർട്ടിയുടെ പതനവും, യു ഡി എഫ്, എൻ ഡി എ യുടെ വളർച്ചയും.

ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ കൂടി പാർട്ടി നേതാക്കളെയും,അനുഭാവികളെയും പോറ്റുവാൻ കേരളത്തിലെ സി പി എം നൽകിയിരുന്ന ഫണ്ട് ഇതോടു കൂടി നിലയ്ക്കുകയാണ്. കേരളം ഭരിച്ചിരുന്ന ഒരു മുന്നണിയ്ക്കു ഇന്ന് 25% മാത്രമാണ്  നിയമസഭയിൽ പ്രാതിനിധ്യം ഉള്ളത്. അതിൽ 18.5% മാത്രമാണ് സി പി എം ന്റെ പ്രാതിനിധ്യം. അത്രമാത്രം തകർന്നടിഞ്ഞ ഒരു പാർട്ടിയിൽ മുടക്കുമുതൽ ഇറക്കി കേരളത്തിൽ കളിയ്ക്കുവാൻ ഒരു വ്യവസായിയും, കയറ്റുമതി,ഇറക്കുമതി, വാണിജ്യ മുതലാളിമാരും  തയ്യാറാവില്ല.
മറ്റൊന്ന് കോൺഗ്രെസ്സിനകത്തു പണമിറക്കിയാൽ അത് തിരിച്ചു പിടിയ്ക്കുവാൻ കഴിയും എന്ന് അവർക്കു ഉറപ്പും ഉണ്ട്.
പൂച്ച പെറ്റു കിടക്കുന്ന ഖജനാവുമായിട്ടാണ് യു ഡി എഫ് അധികാരത്തിലേക്ക് വരുന്നത്. ക്ഷേമ പെൻഷൻ മുതൽ, എൽ ഡി എഫ് കൊടുത്തിരുന്ന പലതും നിലയ്ക്കുവാൻ അധിക ദിവസങ്ങൾ വേണ്ട, അതിനൊപ്പം, കൊടുത്തു തീർക്കാനുള്ള കടങ്ങൾ വേറെ, പല ആനുകൂല്യങ്ങളും താളം തെറ്റുമ്പോൾ "ഒരു തരി കനൽ " എരിഞ്ഞു തുടങ്ങും,അത് ഒരു അഗ്നിയായി കേരളത്തിലെ പാതകളിൽ, സർക്കാർ ബസ്സുകൾ, സ്ഥാപനങ്ങൾ ഒക്കെ തകർക്കുന്ന ദിനങ്ങൾ ആണ് മുന്നിലുള്ളത്. ഇനി വരാനിരിയ്ക്കുന്ന ദിനങ്ങൾ, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും, കെടുതികളും നിറഞ്ഞതാണ്. പി ആർ പണി ചെയ്തു സി പി എം പിടിച്ചു നിന്നതു പോലെ യു ഡി എഫ് നു കഴിയില്ല, അതിനു കൈയ്യിൽ പുത്തനില്ല. മന്ത്രി പദവികൾ ചർച്ചകൾ കഴിഞ്ഞു അധികാരത്തിലേക്ക് പോകുന്ന യുഡിഎഫ് നെ കാത്തു പുറത്തു നില്കുന്നത് എരിയുന്ന കാണലാണ് എങ്കിൽ അകത്തു പൂച്ചപെറ്റു കിടക്കുന്ന ഖജനാവ് ആണ്.

ബിജെപി യുടെ മൂന്നു പ്രതിനിധികൾ സഭയ്ക്കകത്തു ഉള്ളത് അവർക്കു ഗുണം ചെയ്യും,  ഒ രാജഗോപാലിന് സഭയിൽ ഒന്നും തന്നെ അവതരിപ്പിയ്ക്കുവാൻ അവസരം ലഭിയ്ക്കാതിരുന്നത് അദ്ദേഹത്തെ പിന്താങ്ങുവാൻ ആരും ഇല്ലായിരുന്നു എന്നതാണ് എങ്കിൽ ഇന്ന് സ്തുതിമാരി. മികച്ച പാർലിമെന്ററി അനുഭവസമ്പത്തും,പരിചയവും സിദ്ധിച്ച രണ്ടു മുൻ കേന്ദ്ര മന്ത്രിമാരാണ് എൻ ഡി എ യ്ക്കു, ഒപ്പം സാമൂദായിക സഘടനയെ നയിച്ചു സാമൂഹിക ഇടപെടലുകളിൽ നൈപുണ്യം ഉള്ള മൂന്നാമനും. പാർട്ടിയുടെ അംഗ സംഖ്യ അനുപാതത്തിൽ ആറാമത് സ്ഥാനം അവർക്കു ലഭിയ്ക്കും എന്ന് മതമല്ല പല വകുപ്പുകളുടെയും, സ്റ്റാന്റിംഗ് കമ്മിറ്റികളിൽ കൂടി പ്രാതിനിധ്യം ലഭിയ്ക്കും. കേന്ദ്രത്തിനും,ഗവർണർക്കും, ഇ ഡി, സി ബി ഐ യ്ക്കും എതിരെ ഇടതും വലതും ഒന്നിച്ചു ചേർന്ന് പാസ്സാക്കിയ പോലുള്ള  പ്രമേയങ്ങൾക്കു ഇനി ഒരു ഭിന്നാഭിപ്രായം കൂടി സഭയിൽ ഉണ്ടാകും എന്നത് വിഷയത്മക ചർച്ചകൾക്ക് വഴിവയ്ക്കും.

Read More: https://www.emalayalee.com/writer/320

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക