
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണമുറപ്പിച്ച തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസയറിയിച്ച് താരങ്ങള്‍. മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ വിജയ്ക്ക് ആശംസയുമായെത്തി. രജനീകാന്തും കമല്‍ഹാസനും ധനുഷും എ.ആര്‍. റഹ്മാനും വിജയ്യ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.
'ശ്രദ്ധേയമായ വിജയത്തില്‍ വിജയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍. സംസ്ഥാനത്തെ നയിക്കാനൊരുങ്ങുന്ന നിങ്ങള്‍ക്ക് എല്ലാ ആശംസകളും', എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
ഈ മഹത്തായ വിജയത്തില്‍ പ്രിയ്യപ്പെട്ട വിജയ്ക്ക് അഭിനന്ദനങ്ങള്‍. ജനങ്ങള്‍ നിങ്ങളുടെ തിരഞ്ഞെടുത്തു. അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ ആദരം. സേവനത്തിന്റെ പുതിയ യാത്രയില്‍ നിങ്ങള്‍ അഭിമാനത്തോടേയും ലക്ഷ്യബോധത്തോടേയും മുന്നോട്ടുപോവുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. നിങ്ങള്‍ക്കും ടീമിനും എല്ലാ ആശംസകളും'-മോഹന്‍ലാല്‍ കുറിച്ചു.
തമിഴ്നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍', എന്നുമാത്രമായിരുന്നു രജനീകാന്ത് കുറിച്ചത്. 'കന്നിത്തിരഞ്ഞെടുപ്പില്‍ തന്നെ ജനങ്ങളുടെ വിശ്വാസവും വന്‍വിജയവും നേടിയ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ജനസേവനം വിജയകരമാവട്ടേയെന്ന് ആശംസിക്കുന്നു', കമല്‍ഹാസന്‍ പ്രതികരിച്ചു.