
വൻകൂവർ; കാനഡയിൽ വ്യാപകമാകുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രദ്യോത് സിങ് എന്ന 20 വയസ്സുകാരനെ രാജ്യത്തുനിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. സറേ പൊലീസ് സർവീസ് (SPS) ആണ് ഇക്കാര്യം അറിയിച്ചത്.
2026-ന്റെ തുടക്കത്തിൽ ഇയാൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വിവരങ്ങൾ കാനഡ ബോർഡർ
സർവീസസ് ഏജൻസിക്ക് (CBSA) കൈമാറുകയും ചെയ്തു. ഇമിഗ്രേഷൻ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഈ വിദേശ പൗരനെ കാനഡയിൽ നിന്നും പുറത്താക്കിയത്.
പ്രജോത് സിങിനെക്കുറിച്ചോ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചോ എന്തെങ്കിലും അറിവുള്ളവർ സറേ പൊലീസിനെയോ (604-599-0502), എക്സ്റ്റോർഷൻ ടിപ്പ് ലൈനെയോ (236-485-5149) ബന്ധപ്പെടേണ്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ക്രൈം സ്റ്റോപ്പേഴ്സ് (1-800-222-8477) വഴിയും വിവരം കൈമാറാം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകുന്നവർക്കായി സ എക്സ്റ്റോർഷൻ റിവാർഡ് ഫണ്ടിൽ നിന്നും 2.50,000 ഡോളർ പ്രതിഫലം നൽകുമെന്നും അധികൃതർ അറിയിച്ചു.