Image

പാലായില്‍ ജോസ് കെ.മാണി മൂന്നാമത്; ജോസഫ് ഗ്രൂപ്പ് എട്ടില്‍ ഏഴിടത്തും ലീഡ്

Published on 04 May, 2026
പാലായില്‍ ജോസ് കെ.മാണി മൂന്നാമത്; ജോസഫ് ഗ്രൂപ്പ് എട്ടില്‍ ഏഴിടത്തും ലീഡ്

 

കോട്ടയം: കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുകയാണ് 2026ലെ തിരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച 12 സീറ്റില്‍ ഒരു സീറ്റില്‍ പോലും ലീഡ് നിലനിര്‍ത്താന്‍ കഴിയുന്നില്ല. നേതാവ് ജോസ് കെ.മാണി പാലായില്‍ മൂന്നാമതായി. ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ തോല്‍വിയിലേക്ക്.

കഞ്ഞിരപ്പള്ളിയില്‍ എന്‍.ജയരാജ്, ചങ്ങനാശേരിയില്‍ അഡ്വ.ജോബ് മൈക്കിള്‍, ചാലക്കുടിയില്‍ അഡ്വ.ബിജു ചിറയത്ത്, റാന്നിയില്‍ പ്രമോദ് നാരായണന്‍, തൊടപുഴയില്‍ സിറിയക്ക് ചാഴിക്കാടന്‍,പിറവത്ത് സാബു കെ.ജേക്കബ്, ഇരിക്കൂറി മാത്യൂ കുന്നപ്പള്ളി, കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മി, പെരുമ്പാവൂരില്‍ ബേസില്‍ പോള്‍ എന്നിവരും പിന്നിലാണ്. പൂഞ്ഞാറില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ മാത്രമാണ് 300 വോട്ടിന് ലീഡ് ചെയ്യുന്നത്.

അതേസമയം, പിജെ ജോസഫിന്റെ ജോസഫ് ഗ്രൂപ്പ് മത്സരിച്ച എട്ടില്‍ ഏഴ് സീറ്റിലും വിജയത്തിലേക്കാണ് തൊടുപുഴയില്‍ അപു ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ലീഡ് ചെയ്യുന്നു.

പിറവത്ത് കേരള കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ് ലീഡ് ചെയ്യുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ബി മത്സരിച്ച പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറും പിന്നിലാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക