
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് വലിയ തിരിച്ചടി നേരിടുന്നു. തിരഞ്ഞെടുപ്പ് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ അഞ്ചാം റൗണ്ടിലും പിന്നിലാണ്. യൂത്ത് കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദ് 1090 വോട്ടിന് ഇവിടെ ലീഡ് ചെയ്യുന്നു. ധര്‍മ്മടം, പിണറായി തുടങ്ങിയ പഞ്ചായത്തുകള്‍ മുഖ്യമന്ത്രിക്ക് ഇനി നിര്‍ണായകമാണ്.
കണ്ണൂര്‍ ജില്ലയില്‍ വലിയ തിരിച്ചടിയാണ് സിപിഎം നേരിടുന്നത്. 11 മണ്ഡലങ്ങളില്‍ ആറിടത്ത് മുന്‍തൂക്കമുണ്ടെങ്കിലും അഞ്ച് കോട്ടകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. പയ്യന്നൂര്‍, അഴീക്കോട്, കല്യാശേരി, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെങ്കില്‍ തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, ധര്‍മ്മടം, പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നിലാണ്.