
തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് 100 സീറ്റുകളില്‍ ലീഡ് കടന്നതോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വന്‍ ആഘോഷം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് കാറില്‍ ഇന്ദിരാഭവനിലേക്ക് തിരിച്ചു. ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ, ഞങ്ങള്‍ക്കൊന്നെ നേതാവുള്ളൂ എന്നീ മുദ്രാവാക്യം വിളിയോടെയാണ് സതീശനെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
ഇന്ദിരാഭവനിലേക്ക് വന്ന രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് എത്തിച്ചത്. കെപിസി അധ്യക്ഷന്‍ സണ്ണി ജോസഫും കെ.സുധാകരന്‍ എം.പിയും കെ.സി വേണുഗോപാലും ശശി തരൂരും എ.കെ ആന്റണിയും നേരത്തെ തന്നെ ഇന്ദിരാ ഭവനില്‍ എത്തിയിരുന്നു. വൈകാതെ വാര്‍ത്ത സമ്മേളനമുണ്ടാകും.
യുഡിഎഫ് 101, എല്‍ഡിഎഫ് 38, എന്‍ഡിഎ 1 എന്നിങ്ങനെയാണ് ലീഡ് നില.