Image

തിരുവല്ലയില്‍ അനൂപ് ആന്റണിക്ക് ലീഡ്; മോദിയുടെ വിശ്വസ്തന്‍ നിയമസഭയില്‍ എത്തുമോ?

Published on 04 May, 2026
തിരുവല്ലയില്‍ അനൂപ് ആന്റണിക്ക് ലീഡ്; മോദിയുടെ വിശ്വസ്തന്‍ നിയമസഭയില്‍ എത്തുമോ?

 

പത്തനംതിട്ട: എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും പ്രമുഖരെ വിജയിപ്പിച്ച തിരുവല്ല മണ്ഡലത്തില്‍ ഇത്തവണ ആദ്യ റൗണ്ടില്‍ എന്‍ഡിഎയുടെ അനില്‍ ആന്റണിയാണ് 37 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന ഫലം കൂടിയാണ് തിരുവല്ലയിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയ മണ്ഡലമാണ് ഇത്. തനിക്ക് വേണ്ടി വലിയ ജോലി ചെയ്ത ചെറുപ്പക്കാരനാണ്. വിജയിപ്പിക്കണമെന്നാണ് മോദി നേരിട്ട് അഭ്യര്‍ത്ഥിച്ചത്.

വലിയ അട്ടിമറിയിലൂടെ അനൂപ് മണ്ഡലം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. തിരുവല്ലയില്‍ മറ്റൊരു കറുത്ത കുതിരയായി മാറാന്‍ പോകുന്നത് അനൂപ് ആന്റണിയാണെന്നും പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നു. തിരുവല്ലക്കാരുടെ പ്രിയങ്കരനായ മാത്യു ടി തോമസിനെ അനൂപ് ആന്റണി കെട്ടുകെട്ടിക്കുമെന്നാണ് പ്രവചനം. ഇവിടെ 41.68 ശതമാനം വോട്ടുകള്‍ പിടിക്കുമെന്ന് പറയുമ്പോള്‍ അത് അസാധാരണ വിജയമായി മാറും. പ്രധാനമന്ത്രി മോദി വന്ന് ഇളക്കിമറിച്ച മണ്ഡലം കൂടിയാണ് തിരുവല്ല. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന മാത്യുടി തോമസിന് വെറും 26.61 ശതമാനം വോട്ടേ ലഭിയ്ക്കൂ എന്നും ഈ തെരഞ്ഞെടുപ്പ് പ്രവചനം പറയുന്നു. 2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോകന്‍ കുളനട വെറും 16.25 ശതമാനം വോട്ടുകള്‍ മാത്രം പിടിച്ച മണ്ഡലമാണ് തിരുവല്ല. അനുപ് ജയിച്ചാല്‍ അത് വലിയൊരു കുതിപ്പായി മാറും. മാത്രമല്ല, 2006, 2011, 2016, 2021 എന്നിങ്ങനെ നാല് തവണ വിജയിച്ച് കയറിയ മാത്യ ടി തോമസിന്റെ കോട്ടയാണ് അങ്ങിനെയെങ്കില്‍ തകരുക.

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക