
തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നില്‍ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2523 വോട്ടിന് പിന്നിലാണ്. സിപിഐ മന്ത്രിമാരായ പി.പ്രസാദ്, ജെ.ചിഞ്ചുറാണി, കേരള കോണ്‍ഗ്രസിലെ റോഷി ആഗസ്റ്റിന്‍, സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍്.ബിന്ദു, പി.രാജീവ്, എം.ബി രാജേഷ്, എല്‍.ഡി.എഫ് കണ്‍വീനര്‍ പി.രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇലത്തൂരില്‍ എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പിന്നിലാണ്.
ഒല്ലൂരില്‍ കെ.രാജന്‍, ചെങ്ങന്നൂരില്‍ സജി ചെറിയാന്‍, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.