Image

മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി സതീശനും സണ്ണി ജോസഫും പിന്നില്‍; മുഹമ്മദ് റിയാസിന് ലീഡ്

Published on 04 May, 2026
മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി സതീശനും സണ്ണി ജോസഫും പിന്നില്‍; മുഹമ്മദ് റിയാസിന് ലീഡ്

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫിലെ പ്രമുഖര്‍ക്ക് കാലിടറുന്നു. ധര്‍മ്മടത്ത് ഒന്നാം റൗണ്ട് വോട്ട് എണ്ണുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലായി. അബ്ദുള്‍ റഷീദ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.

പറവൂരില്‍ വി.ഡി സതീശനും പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പിന്നിലാണ്. സതീശന്‍ 243 വോട്ടിനാണ് പിന്നിലാണ്. 
ബേപ്പൂരില്‍ സിപിഎമ്മിലെ മുഹമ്മദ് റിയാസ് ആദ്യ റൗണ്ടില്‍ 1698 വോട്ടിന് ലീഡ് ചെയ്യുന്നു. പി.വി അന്‍വറാണ് ഇവിടെ എതിരാളി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക