
ന്യുഡല്‍ഹി: വിവിധ നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചന വരുമ്പോള്‍ വലിയ അട്ടിമറിയാണ് കാണുന്നത്. പശ്ചിമ ബംഗാളില്‍ 294 സീറ്റുകളില്‍ ബിജെപി സഖ്യമുന്നണി 159 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 117 ഇടത്താണ്. കോണ്‍ഗ്രസ് നാല് സീറ്റിലും ഇടതുകക്ഷികള്‍ മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ഒമ്പിതിടത്ത് സൂചന വരാനുണ്ട്.
തമിഴ്‌നാട്ടിലാണ് വലിയ അട്ടിമറി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഒരെണ്ണം ഫലിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 234 മണ്ഡലങ്ങളില്‍ നടന്‍ വിജയുടെ ടിവികെ 67 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെ61 ഇടത്തും. എഡിഎംകെ 57 ഇടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു. 48 സീറ്റുകളിലെ സൂചന പുറത്തുവന്നിട്ടില്ല.
അസ്സമില്‍ 126 സീറ്റുകളില്‍ ബിജെപി സഖ്യം 85 സീറ്റുകളിലും കോണ്‍ഗ്രസ് 22 ഇടത്തും എഐയുഎഫ് രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. 17 ഇടത്തെ സൂചന വരാനുണ്ട്.
പുതുച്ചേരിയില്‍ 30 സീറ്റുകളില്‍ എന്‍ആര്‍സി 13 സീറ്റുകളിലും ടിവികെ 4 സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ ഒന്നിലും ലീഡ് ചെയ്യുന്നു. പത്ത് സീറ്റുകളില്‍ ഫലം വരാനുണ്ട്.