Image

ഫുഡ്‌ ഫെസ്റ്റിവൽ 2026: കിക്കോഫുകൾ ഉജ്വലമായി

ബിജു ചെറിയാൻ, ന്യൂയോർക് (PRO- MAE) Published on 03 May, 2026
ഫുഡ്‌ ഫെസ്റ്റിവൽ 2026: കിക്കോഫുകൾ ഉജ്വലമായി

ന്യൂയോർക് : സിറിയൻ ഓർത്തഡോൿസ്‌ സഭയുടെ അമേരിക്കൻ അതിഭദ്രസനത്തിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 16 ന് നടത്തപ്പെടുന്ന മൂന്നാമത് ഫുഡ്‌ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. 
ഇഷ്ട വിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുവാൻ PRE ORDER സംവിധാനവും ഇക്കുറി ക്രമീകരിച്ചിട്ടുണ്ട്. 
നൂതന ഡിസൈണുകളിൽ ഉള്ള ഫാഷൻ വസ്ത്രങ്ങൾ,  ആഭരണങ്ങൾ എന്നിവയുടെ എക്സിബിഷിനുകൾ,  കുട്ടികൾക്കും മുതിർന്നവർക്ക്യമായി വിവിധ കലാ വിരുന്നുകൾ,  യോഗ , പൂക്കളുടെയും പച്ചക്കറികളുടെയും നഴ്സറി,  ഫെഷ്യൽ പെയിന്റിംഗ്സ്,  തുടങ്ങിയ ആകർഷകങ്ങളായ ഒട്ടനവധി ഇനങ്ങളും ഭക്ഷ്യ മേളക്കൊപ്പം ഉണ്ടാകും.  വലിയ ജനപങ്കാളിത്തം ആണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്.  

വിവിധ ദേവാലയങ്ങളിൽ നടന്ന കിക്കോഫ് മീറ്റിംഗുകളിൽ വൻ ജനപങ്കാളിത്തം ആണ് ഉണ്ടായത്.  ഫുഡ്‌ ഫെസ്റ്റിവൽ 2026 ന്റെ മുഖ്യ കോർഡിനേറ്റർ സാബു സ്കറിയ ( ഫിലാടെൽഫിയ ), റോയ് മാത്യു ( ന്യൂയോർക് ),  ഭദ്രസന കൗൺസിൽ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായ Rev. Fr. ബെൽസൺ കുര്യാക്കോസ് ( ഭദ്രസന ജോയിന്റ് സെക്രട്ടറി / ന്യൂയോർക് ) സിമി ജോസഫ് ( ഭദ്രസന ട്രഷറർ / ഹുസ്റ്റൺ ), ബോബി കുര്യാക്കോസ് ( ജോയിന്റ് ട്രെഷറർ /ന്യൂ ജേഴ്‌സി ) , ജോയി ഇട്ടൻ ( ഭദ്രസന കൗൺസിൽ അംഗം / ന്യൂയോർക് ),   MAE കമ്മറ്റി അംഗങ്ങൾ,  വിവിധ ഇടവകകളിലെ വന്ദ്യ കോറെപിസ്കോപമാർ,   വൈദിക ശ്രെഷ്ടർ,  ഭക്ത സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.  

ലോങ്ങ്‌ ഐലൻഡ് മാസപ്പെക്വ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയിൽ നടന്ന കിക്കോഫ് ചടങ്ങുകളിൽ ഭദ്രസനത്തിലെ സീനിയർ വൈദികനും ഇടവകയുടെ സ്ഥാപകനുമായ വന്ദ്യ ഐസക് പൈലി കോറെപിസ്കോപ, ഇടവക വികാരി വന്ദ്യ മത്തായി പുതുക്കുന്നത്ത്  കോറെപിസ്കോപ , ഭദ്രസന ട്രെഷറർ സിമി ജോസഫ് എന്നിവരീൽ നിന്നും കമണ്ടർ മാത്യു ജോൺസൻ കൂപ്പൺ ബുക്കുകൾ ഏറ്റു വാങ്ങി ഉത്ഘാടനം നിർവഹിച്ചു.  ഇടവക അംഗങ്ങളുടെ മുഴുവൻ സഹകരണവും സാന്നിധ്യവും തടവസരത്തിൽ ഭാരവാഹികൾ അറിയിച്ചു.  

വൈറ്റെപ്ലൈയിൻസ് സൈന്റ്റ്‌ മേരിസ് ദേവാലയത്തിൽ നടന്ന കിക്കോഫ് മീറ്റിംഗ് ഇടവക വികാരി Rev. Fr. Belson Kuriakose ഉൽഘാടനം ചെയ്തു.  ഷെവലിയർമാരായ ബാബു ജേക്കബ് നടയിൽ,  ജോർജ് പാടിയേടത്, എന്നിവരുൾപ്പെടെ എല്ലാ അംഗങ്ങളും സജീവ പങ്കാളികളായി.  

വിർജിനിയാ സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന കിക്കോഫിൽ ഇടവക വികാരി വന്ദ്യ ഡോക്ടർ വർഗീസ് മാണിക്കാട്ട് കോറെപിസ്കോപ ഫുഡ്‌ ഫെസ്റ്റിവൽ കൂപ്പൺ വിതരണോത്ഘാടനം നിർവ്വഹിച്ചു.  തദവസരത്തിൽ വൈസ് പ്രസിഡന്റ്‌ എൽദോ ദാനിയേൽ ആദ്യ കൂപ്പൺ ബുക്ക്‌ സ്വീകരിച്ചു കൊണ്ട് ഇടവകയുടെ സമ്പൂർണ്ണ പിന്തുണയും ഈ സദുദ്യമത്തിന് നേരുകയുണ്ടായി.

ന്യൂജേഴ്സിയിലെ ബെർഗൻ ഫീൽഡ് സെന്റ് മേരിസ് ദേവാലയത്തിൽ നടന്ന കിക്കോഫ് ചടങ്ങുകളിൽ ഇടവക വികാരി റെവ. ഫാദർ.  ജോയി ജോൺ കൂപ്പൺ വിതരണോൽഘാടനം. നിർവ്വഹിച്ചു.  ഷെവലിയാർ സി. കെ.  ജോയി,  ജോർജ് .എം . ജോർജ് തുടങ്ങിയ സീനിയർ അംഗങ്ങൾക്കൊപ്പം മുഴുവൻ ഇടവക അംഗങ്ങളും ഒട്ടനവധി കൂപ്പൺ ബുക്കുകൾ വാങ്ങി പരിപടിയുടെ ഉജ്വല വിജയത്തിനായി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.  

വിവിധ കമ്മറ്റികളുടെ ഓൺലൈൻ മീറ്റിംഗുകൾ ഫുഡ്‌ ഫെറ്റിവൽ 2026. ന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും കൂടുതൽ കാര്യക്ഷമമാകാൻ പ്രവർത്തിക്കുകയും ചെയ്തു വരുന്നു.  പരിപാടി വൻ വിജയമാക്കി തീർക്കുവാൻ ഏവരെയും ഹാർദവംആയി  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.  കൂടുതൽ വിവരങ്ങൾ. .MALANKARA. COM എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  

News: ബിജു ചെറിയാൻ , NY
( Malankara Archdiocese Extravaganza -PRO)

ഫുഡ്‌ ഫെസ്റ്റിവൽ 2026: കിക്കോഫുകൾ ഉജ്വലമായി
ഫുഡ്‌ ഫെസ്റ്റിവൽ 2026: കിക്കോഫുകൾ ഉജ്വലമായി
ഫുഡ്‌ ഫെസ്റ്റിവൽ 2026: കിക്കോഫുകൾ ഉജ്വലമായി
ഫുഡ്‌ ഫെസ്റ്റിവൽ 2026: കിക്കോഫുകൾ ഉജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക