Image

ഒക്കലഹോമ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പുതിയ ഹാളിന്റെ കൂദാശയും നടത്തപ്പെട്ടു

Published on 02 May, 2026
ഒക്കലഹോമ സെന്റ് ജോര്‍ജ്  പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പുതിയ  ഹാളിന്റെ കൂദാശയും  നടത്തപ്പെട്ടു

ഒക്കൽഹോമ: സെൻറ് ജോർജ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും പുതിയതായി നിർമ്മിച്ച ജോർജിയൻ ഹാളിന്റെ കൂദാശയും ഏപ്രിൽ 24, 25 തീയതികളിൽ നടത്തപ്പെട്ടു.

ഏപ്രിൽ 24ന് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം ജോർജിയൻ ഹാളിൻ്റേയും പാഴ്സനേജിൻ്റേയും കൂദാശയും പബ്ലിക് മീറ്റിങ്ങും വിവിധ സാംസ്‌കാരിക പരിപാടികളും നടത്തപ്പെട്ടു.

ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 തിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും പെരുന്നാൾ സന്ദേശവും പ്രദക്ഷിണവും ആശിർവാദവും നടത്തപ്പെട്ടു.

കൂദാശക്കും വിശുദ്ധ മൂന്നിന്മേൽ കുർബാനക്കും അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ എൽദോ മോർ തീത്തൂസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യ കാർമികത്വം വഹിച്ചു. ശുശ്രൂഷകളിൽ വന്ദ്യ വി.എം.തോമസ് കോർ എപ്പിസ്കോപ്പാ, ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്, റവ.ഫാ. ഏലിയാസ് അരാമത്ത്, റവ.ഫാ. ബാബു പെരിങ്ങോൾ, റവ.ഫാ. ബേസിൽ എബ്രഹാം എന്നീ വൈദികർ പങ്കെടുത്തു. 

വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് നടത്തപ്പെട്ട ഈ പെരുന്നാളിന് വികാരി റവ.ഫാ. ബൈജു മാത്യു നേതൃത്വം കൊടുത്തു. ഇടവകയുടെ വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു, സെക്രട്ടറി ജോവിൻ ജോസ്, ട്രഷറർ ടോം മത്തായി എന്നിവരും കമ്മിറ്റി അംഗങ്ങളും ഇടവക വിശ്വാസികളും പെരുന്നാളിന്റെ വിജയത്തിന് സജീവമായി പ്രവർത്തിച്ചു.
 
ഒക്കലഹോമ സെന്റ് ജോര്‍ജ്  പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പുതിയ  ഹാളിന്റെ കൂദാശയും  നടത്തപ്പെട്ടു
ഒക്കലഹോമ സെന്റ് ജോര്‍ജ്  പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പുതിയ  ഹാളിന്റെ കൂദാശയും  നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക