
ഫിലഡല്‍ഫിയ: മാപ്പ് ഈ വര്‍ഷത്തെ മദേഴ്സ് ഡേ ആഘോഷം മെയ് 9 ശനിയാഴ്ച അഞ്ചുമണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ( 7733 Castor Avenue,Philadelphia PA 19252) വച്ച് വിപുലമായി നടത്തപ്പെടുന്നു . മുഖ്യാതിഥിയായി എത്തുന്നത് പട്രിഷ്യ ഉമാശങ്കര്‍ ആണ് (ഡയറക്ടര്‍ ഓഫ് മീഡിയ ആന്‍ഡ്
കമ്മ്യൂണിക്കേഷന്‍സ് IAPC & GOPIO,ഡാളസ് ). കൂടാതെ മിസ്സിസ് റീജ ഷിബു മോടിവേഷണല്‍ സ്പിച്ച് നടത്തുന്നു.
തുടര്‍ന്ന് അവസാനം ഇല്ലാത്ത പ്രണയം തന്ന് തിരികെ ചോദിക്കാതെ സ്നേഹിക്കാന്‍ പഠിപ്പിച്ച അമ്മമാരെ ആദരിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്
വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മില്ലി ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷം വിജയകരമാക്കാൻ പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയി അഷിത ശ്രീജിത്ത്, ദീപ തോമസ് ,ഫെയ്ത്ത് എല്‍ദോ, ലിസി തോമസ് ,സോയ നായര്‍ എന്നിവരും പങ്കാളികളാകുന്നു.
അമ്മ "അത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ട് അക്ഷരത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ് മാതൃത്വത്തിന്റെ മഹത്വമാണ് ഓരോ മാത്യദിനവും നമ്മെ ഓര്‍മിപ്പിക്കുന്നത്. വീഴുമ്പോള്‍ കൈപിടിച്ച് നടത്തിയും തളരുമ്പോള്‍ തോളോട് ചേര്‍ത്തും എന്നും കരുതലായി ഒപ്പം ഉണ്ടായിരിക്കുന്ന അമ്മമാര്‍ക്കായി ഈ ദിനം മാറ്റിവയ്ക്കാം.
വുമണ്‍സ് ഫോറത്തിനൊപ്പം മാപ്പിന്റെ ഭരണസമിതി കൊച്ചുമോന് വയലത്തിലും എല്‍ദോ വര്‍ഗീസും,ജോണ്സണ് മാത്യുവും ഏവരെയും ഈ ആഘോഷത്തിലേക്ക് സ്വാഗതംചെയ്യുന്നു .