Image

അഭ്യൂഹങ്ങള്‍ക്ക് വിട; ഷൂട്ടിങ്ങിനെത്തി ദീപികാ പദുക്കോണ്‍; ഷാരൂഖാനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

Published on 01 May, 2026
അഭ്യൂഹങ്ങള്‍ക്ക് വിട; ഷൂട്ടിങ്ങിനെത്തി ദീപികാ പദുക്കോണ്‍; ഷാരൂഖാനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

 

ബോളിവുഡ് താരദമ്പതിമാരായ ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഏതാനും ദിവസം മുമ്പാണ് സന്തോഷവാര്‍ത്ത താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ ആറ്റ്ലീ-അല്ലു അര്‍ജുന്‍ ചിത്രം രാക്കയിലെ ആക്ഷന്‍ രംഗങ്ങളില്‍ ദീപികയുടെ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ ചിത്രം കിങ്ങില്‍ അഭിനയിക്കാനെത്തിയ, ഗര്‍ഭിണിയായ ദീപികയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ദീപികയ്ക്കൊപ്പം ഷാരൂഖ് ഖാനേയും ചിത്രങ്ങളില്‍ കാണാം. ദീപികയുടെ കൈപിടിച്ച് നടന്നുനീങ്ങുന്ന സ്റ്റൈലിഷ് ലുക്കിലുള്ള ഷാരൂഖ് ഖാനാണ് ചിത്രത്തിലുള്ളത്. റെഡ്ഡിറ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ചിത്രം ഇതിനോടകം വൈറലായികഴിഞ്ഞു.


രണ്ടാമതൊരു കുഞ്ഞ് കൂടി എത്തുന്നു എന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരദമ്പതിമാര്‍ അറിയിച്ചത്. ദീപികയുടെ പോസിറ്റീവായ പ്രഗ്‌നന്‍സി കിറ്റ് കൈയില്‍ പിടിച്ച ആദ്യമക.ള്‍ ള്‍ ദുവയുടെ ചിത്രമാണ് താരങ്ങള്‍ പങ്കുവെച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് പോസ്റ്റില്‍ കമന്റ് ചെയ്തിരുന്നു.

2018 നവംബര്‍ 14-നാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയില്‍ വെച്ചായിരുന്നു ആഡംബരപൂര്‍ണമായ വിവാഹം. രണ്‍വീറിന്റെ സിന്ധി ആചാരപ്രകാരവും ദീപികയുടെ കൊങ്കണി ആചാരപ്രകാരവും രണ്ട് വിവാഹ ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം.

2013-ല്‍ പുറത്തിറങ്ങിയ ഗോലിയോം കീ രാസ്ലീല രാം-ലീല എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് രണ്‍വീറിന്റേയും ദീപികയുടേയും പ്രണയം പൂവിടുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിങിന് ശേഷം 2015-ല്‍ ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തി. 2024 സെപ്റ്റംബര്‍ എട്ടിനാണ് രണ്‍വീര്‍ സിങ്ങിനും ദീപികാ പദുക്കോണിനും ആദ്യ കുഞ്ഞായ ദുവ പിറന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക