
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2026 മദേഴ്സ് & നഴ്‌സസ് ഡേ സെലിബ്രേഷന്‍ 2026 മെയ് 2 ശനിയാഴ്ച വൈകിട്ട് 7 ന് നോര്‍ത്ത് ബ്രൂക്കിലുള്ള സെഞ്ചുറിയന്‍ ബാങ്കെറ്റ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. പ്രശസ്ത നടി പ്രിയങ്ക നായര്‍ ഉദ്ഘാടനം ചെയ്യുന്ന ആഘോഷ പരിപാടികളില്‍ നഴ്‌സിംഗ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഡോ. ആനി എബ്രഹാം, ഡോ.ലിസി പീറ്റേഴ്‌സ്, ഡോ. രാജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
'ഹീലിംഗ് ഹാന്‍ഡ്സ്, കെയറിങ് ഹാര്‍ട്‌സ്' എന്ന വിഷയത്തില്‍ ഊന്നിയുള്ളതാണ് ഈ വര്‍ഷത്തെ മദേഴ്സ് & നഴ്‌സസ് ഡേ ആഘോഷങ്ങളെന്ന് പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരായ ഡോ. മധു വെണ്ണിക്കണ്ടം, ബീന ജോര്‍ജ് എന്നിവര്‍ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാ നഴ്‌സസ്നെയും അമ്മമാരെയും പരിപാടിയില്‍ ആദരിക്കുകയും, നല്ല രീതിയില്‍ വേഷം ധരിച്ച അമ്മമാരില്‍ നിന്നു ഒരാളെ തിരഞ്ഞെടുത്ത്, അവര്‍ക്കു സമ്മാനം നല്‍കുകയും ചെയ്യും.
ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ നഴ്‌സസ്നെയും അമ്മമാരെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ. മധു വെണ്ണിക്കണ്ടം, ബീന ജോര്‍ജ് എന്നിവര്‍ അറിയിച്ചു.